ഷട്ട്ല് ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ് നാളെ തുടങ്ങും
text_fieldsകണ്ണൂര്‍: 41ാമത് സംസ്ഥാന ജൂനിയര്‍ അന്തര്‍ജില്ലാ ഷട്ട്ല് ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന് കണ്ണൂര്‍ ആതിഥ്യമരുളുന്നു. കണ്ണൂര്‍ ജില്ലാ ഷട്ട്ല് ബാഡ്മിന്റണ്‍ അസോസിയേഷന്‍െറ ആഭിമുഖ്യത്തില്‍ മുണ്ടയാട് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ സെപ്റ്റംബര്‍ ഏഴു മുതല്‍ 11വരെയാണ് മത്സരങ്ങള്‍ നടക്കുകയെന്ന് സംഘാടകസമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ഇതോടൊപ്പം സംസ്ഥാന വെറ്ററന്‍ ചാമ്പ്യന്‍ഷിപ് മത്സരങ്ങളും നടക്കും. ആറു കോര്‍ട്ടുകളിലായി രാവിലെ ഒമ്പതു മുതല്‍ രാത്രി എട്ടുവരെയാണ് മത്സരങ്ങള്‍. 10 പേരടങ്ങുന്ന 14 ജില്ലാ ടീമുകളാണ് മത്സരിക്കുക. ആദ്യദിവസം ജൂനിയര്‍ അന്തര്‍ജില്ലാ മത്സരങ്ങളും തുടര്‍ന്ന് ജൂനിയര്‍ (അണ്ടര്‍ 17, അണ്ടര്‍ 19) സംസ്ഥാന ചാമ്പ്യന്‍ഷിപ്പും വെറ്ററന്‍ ചാമ്പ്യന്‍ഷിപ്പും നടക്കും. ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്ന സംസ്ഥാന ജൂനിയര്‍ ടീമിനെ ടൂര്‍ണമെന്റില്‍നിന്ന് തെരഞ്ഞെടുക്കും.
