Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പ്രണോയിയും സമീറും പ്രീക്വാര്‍ട്ടറില്‍

text_fields
bookmark_border
പ്രണോയിയും സമീറും  പ്രീക്വാര്‍ട്ടറില്‍
cancel

ബാസല്‍: സ്വിസ് ഓപണ്‍ ബാഡ്മിന്‍റണ്‍ ടൂര്‍ണമെന്‍റില്‍ ഇന്ത്യയു2െ മലയാളി താരം എച്ച്.എസ്. പ്രണോയും യുവതാരം സമീര്‍ വെര്‍മയും പ്രീക്വാര്‍ട്ടറില്‍ പ്രവേശിച്ചു. 13ാം സീഡും മലയാളി താരവുമായ പ്രണോയ് ജര്‍മനിയുടെ ലാര്‍സ് ഷെയ്ന്‍സ്ലറെ 21-16, 21-13 എന്ന സ്കോറിനാണ് തോല്‍പിച്ചത്. ഇംഗ്ളണ്ട് താരമായ ഇന്ത്യന്‍ വംശജന്‍ രാജീവ് ഒൗസേഫാണ് അടുത്ത റൗണ്ടില്‍ പ്രണോയിയുടെ എതിരാളി.
ഇന്ത്യയുടെ പുതിയ താരോദയം സമീര്‍ വെര്‍മ ചൈനീസ് താരവും നാലാം സീഡുമായ വാങ് ഷെങ്മിങ്ങിനെ അട്ടിമറിച്ചാണ് പ്രീക്വാര്‍ട്ടറില്‍ ഇടംപിടിച്ചത് (സ്കോര്‍: 21-19, 22-10). തായ്ലന്‍ഡിന്‍െറ തനോങ്സക് സയെന്‍സോംബൂന്‍സുകാണ് അടുത്ത റൗണ്ടില്‍ സമീറിന്‍െറ എതിരാളി.  ഇന്ത്യയുടെ മറ്റൊരു താരം സായ് പ്രണീത് നേരത്തെ പ്രീക്വാര്‍ട്ടറില്‍ ഇടം പിടിച്ചിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story