ഓള്‍ ഇംഗ്ളണ്ട് ബാഡ്മിന്‍റണ്‍: ഇന്ത്യന്‍ പോരാട്ടം അവസാനിച്ചു
text_fieldsബര്‍മിങ്ഹാം: ഓള്‍ ഇംഗ്ളണ്ട് ബാഡ്മിന്‍റണ്‍ ചാമ്പ്യന്‍ഷിപില്‍ ഇന്ത്യന്‍ പോരാട്ടം അവസാനിച്ചു. പുരുഷ സിംഗ്ള്‍സ് ഒന്നാം റൗണ്ടില്‍ മുന്‍ ലോക ഒന്നാം നമ്പര്‍ ലീ ചോങ് വെയെ അട്ടിമറിച്ച ഇന്ത്യയുടെ സായ് പ്രണീത് രണ്ടാം റൗണ്ടില്‍ പുറത്തായി. ഡെന്മാര്‍ക്കിന്‍െറ ഹാന്‍സ് ക്രിസ്റ്റ്യനു മുന്നില്‍ മൂന്ന് സെറ്റ് മത്സരത്തിലാണ് സായ് തോല്‍വി വഴങ്ങിയത്. സ്കോര്‍: 21-12, 11-21, 16-21. വനിതാ സിംഗ്ള്‍സില്‍ ടോപ് സീഡ് സൈന നെഹ്വാളും പുറത്തായി. ചൈനീസ് തായ്പെയിയുടെ തായ് സു യിങാണ് 15-21, 16-21 സ്കോറിന് സൈനയെ അട്ടിമറിച്ചത്.
മറ്റു മത്സരങ്ങളില്‍ ടോപ് സീഡ് കെ. ശ്രീകാന്ത് നാലാം സീഡ് ജപ്പാന്‍െറ കെന്‍േറാ മൊമതോയോട് അനായാസം തോല്‍വി വഴങ്ങി. സ്കോര്‍ 10-21, 13-21. മറ്റൊരു ഇന്ത്യക്കാരന്‍ സമീര്‍ വര്‍മയെ ചൈനയുടെ എട്ടാം സീഡ് ടിയാന്‍ ഹുവി വീഴ്ത്തി. സ്കോര്‍ 21-10, 12-21, 19-21.
