Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ജര്‍മന്‍  ഓപണ്‍:  പി.വി. സിന്ധു ക്വാര്‍ട്ടറില്‍ പുറത്ത്

text_fields
bookmark_border
ജര്‍മന്‍  ഓപണ്‍:  പി.വി. സിന്ധു ക്വാര്‍ട്ടറില്‍ പുറത്ത്
cancel


ബര്‍ലിന്‍: ജര്‍മന്‍ ഓപണ്‍ ബാഡ്മിന്‍റണില്‍ ഇന്ത്യയുടെ പോരാട്ടം ക്വാര്‍ട്ടറില്‍ അവസാനിച്ചു. ഏക പ്രതീക്ഷയായ വനിതകളുടെ സിംഗ്ള്‍സില്‍ ഏഴാം സീഡ് പി.വി സിന്ധു ചൈനീസ് താരം നാലാം സീഡ് വാങ് സിക്സ്യാനോട് തോല്‍വി വഴങ്ങിയാണ് മടങ്ങിയത്. സ്കോര്‍: 16-21, 18-21. ടൂര്‍ണമെന്‍റില്‍ ഇന്ത്യയുടെ അവശേഷിച്ച ഏക പ്രതീക്ഷയായിരുന്നു സിന്ധു. കാനഡയുടെ മൈക്കല്‍ ലീയെ പരാജയപ്പെടുത്തിയാണ് സിന്ധു ക്വാര്‍ട്ടറിലത്തെിയിരുന്നത്.  പുരുഷ സിംഗ്ള്‍സില്‍ പി. കശ്യപ് പ്രീക്വാര്‍ട്ടര്‍ മത്സരത്തിനിടെ പരിക്കുമൂലം പിന്മാറിയിരുന്നു. കെ. ശ്രീകാന്തും പ്രീ കോര്‍ട്ടറില്‍ പരാജയപ്പെട്ടിരുന്നു. ഇതോടെ ജര്‍മന്‍ ഓപണില്‍നിന്ന് ഇന്ത്യന്‍ പ്രതീക്ഷകള്‍ അസ്തമിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story