മലേഷ്യന്‍ മാസ്റ്റേഴ്സ്: ശ്രീകാന്ത്, സിന്ധു സെമിയില്‍
text_fieldsപെനാങ്: ഇന്ത്യയുടെ കെ. ശ്രീകാന്തും പി.വി. സിന്ധുവും മലേഷ്യന്‍ മാസ്റ്റേഴ്സ് ഗ്രാന്‍ഡ്പ്രീ ഗോള്‍ഡ് ബാഡ്മിന്‍റണ്‍ ചാമ്പ്യന്‍ഷിപ് സെമിയില്‍. അതേസമയം, ഇന്ത്യന്‍ ഫൈനലിനുള്ള സാധ്യത കളഞ്ഞ് അജയ് ജയറാം ക്വാര്‍ട്ടറില്‍ മടങ്ങി.
വനിതാ സിംഗ്ള്‍സില്‍ ഇന്തോനേഷ്യയുടെ ലിന്‍ഡാവെനി ഫനേത്രിയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് കീഴടക്കിയായിരുന്നു മുന്‍ ജേതാവ് കൂടിയായ പി.വി. സിന്ധുവിന്‍െറ സെമി പ്രവേശം. സ്കോര്‍ 21-10, 21-10. ഫനേത്രിക്കെതിരെ സിന്ധുവിന്‍െറ തുടര്‍ച്ചയായ ആറാം ജയം കൂടിയായിരുന്നു ഇത്. സെമിയില്‍ ദക്ഷിണ കൊറിയയുടെ ഹ്യൂന്‍ ജി സുങ്ങാണ് എതിരാളി.
പുരുഷ സിംഗ്ള്‍സില്‍, അരമണിക്കൂര്‍ പോരാട്ടത്തില്‍ ചൈനയുടെ ഹുവാന്‍ യുസിയാങ്ങിനെതിരെയായിരുന്നു ശ്രീകാന്തിന്‍െറ ജയം (21-15, 21-14). ആതിഥേയ താരം സുല്‍കര്‍നൈന്‍ സൈനുദ്ദീനാണ് സെമിയില്‍ രണ്ടാം സീഡ് കൂടിയായ ശ്രീകാന്തിന്‍െറ എതിരാളി.
മറ്റൊരു ഇന്ത്യന്‍ താരമായ അജയ് ജയറാം, ഒന്നാം നമ്പര്‍ മലേഷ്യയുടെ ലീ ചോങ് വെയോട് തോറ്റു മടങ്ങി. സ്കോര്‍ 21-16, 21-16.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
