Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Jan 2016 5:45 PM IST Updated On
date_range 22 Jan 2016 5:45 PM ISTമലേഷ്യന്‍ മാസ്റ്റേഴ്സ്: സിന്ധുവും ശ്രീകാന്തും സെമിയില്‍
text_fieldsbookmark_border
പെനാങ് (മലേഷ്യ): മലേഷ്യന്‍ മാസ്റ്റേഴ്സ് ഗ്രാന്‍ഡ് പ്രിക്സില്‍ ഇന്ത്യന്‍ താരങ്ങളായ പി.വി. സിന്ധു, കെ. ശ്രീകാന്ത് എന്നിവര്‍ സെമിയില്‍ പ്രവേശിച്ചു. ജപ്പാന്‍ താരം കയോറി ഇമാബെപുവിനെ ഒന്നിനെതിരെ രണ്ടു സെറ്റുകള്‍ക്ക് തോല്‍പിച്ചാണ് സിന്ധു സെമിയിലിടം നേടിയത് (സ്കോര്‍: 21-13, 13-21, 21-14). സെമിയില്‍ ഇന്തോനേഷ്യയുടെ ലിന്‍ഡാവെനി ഫനേട്രിയാണ് എതിരാളി. പുരുഷ വിഭാഗത്തില്‍ രണ്ടാം സീഡായ ശ്രീകാന്ത് 16ാം സീഡ് തായ്ലന്‍ഡ് താരമായ ബൂന്‍സക് പൊന്‍സനക്കെതിരെ രണ്ടു സെറ്റും സ്വന്തമാക്കിയാണ് (21-17, 21-10) സെമിയില്‍ കടന്നത്. വനിതാ ഡബ്ള്‍സില്‍ ഇന്ത്യയുടെ ജ്വാലഗുട്ട-അശ്വിനി പൊന്നപ്പ സഖ്യം ജപ്പാന്‍ സഖ്യമായ ഷിസുകാ മറ്റ്സോ-മാമി നൈറ്റോ എന്നിവരോട് തോറ്റു പുറത്തായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
