Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Feb 2016 4:37 AM IST Updated On
date_range 21 Feb 2016 4:37 AM ISTബാഡ്മിന്‍റണ്‍ ഏഷ്യ ടീം സെമി: ഇന്ത്യന്‍ പുരുഷ ടീമിന് തോല്‍വി
text_fieldsbookmark_border
ഹൈദരാബാദ്: ബാഡ്മിന്‍റണ്‍ ഏഷ്യ ടീം ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ പുരുഷ ടീമിന്‍െറ സ്വപ്നക്കുതിപ്പിന് അവസാനം. സെമിഫൈനലില്‍ ഇന്തോനേഷ്യയോട് 3-1ന് തോറ്റ് ഇന്ത്യന്‍ ടീം പുറത്തായി. രണ്ടാം സെമിയില്‍ ദക്ഷിണകൊറിയയെ 3-0ത്തിന് തോല്‍പിച്ച് ജപ്പാന്‍ കലാശപ്പോരാട്ടത്തിലേക്ക് കടന്നു. ടോമി സുഗിയാര്‍ട്ടോയെ 21-14, 23-25, 21-9ന് തോല്‍പിച്ച് ക്യാപ്റ്റന്‍ കെ. ശ്രീകാന്ത് പ്രതീക്ഷാനിര്‍ഭരമായ തുടക്കമാണ് ഇന്ത്യക്ക് നല്‍കിയത്. എന്നാല്‍, മനു അത്രി-സുമീത് റെഡ്ഡി സഖ്യവും പ്രണവ് ജെറി ചോപ്ര-അക്ഷയ് ദെവാല്‍കര്‍ സഖ്യവും സിംഗ്ള്‍സില്‍ അജയ് ജയറാമും തോറ്റു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
