ഗൂഗിളില്‍ ഏറെയും പേര് തെരഞ്ഞത് സിന്ധുവിന്‍െറ ജാതി
text_fieldsഹൈദരബാദ്: ഒളിംപിക്സില്‍ സെമി, ഫൈനല്‍ പോരാട്ടങ്ങള്‍ക്കായി പി.വി സിന്ധു തയ്യറെടുക്കുമ്പോള്‍ ഗൂഗിള്‍ സെര്‍ച്ചില്‍ മുന്നിട്ടു നിന്ന വിഷയങ്ങളിലൊന്ന് താരത്തിന്റെ ജാതി സംബന്ധിച്ച വിശദാംശങ്ങള്‍. ഗൂഗിളിന്റെ കണക്കുകള്‍ പ്രകാരം നിരവധി ഇന്ത്യക്കാരാണ് സിന്ധുവിന്റെ ജാതി തേടി ഗൂഗിള്‍ സെര്‍ച്ച് എഞ്ചിന് ഉപയോഗിച്ചത്. ഗൂഗിള്‍ ട്രെന്‍ഡ്സ് നല്കുന്ന സൂചനകളും ഞെട്ടിപ്പിക്കുന്നതാണ്.
കഴിഞ്ഞ ഏഴു ദിവസങ്ങളായി സിന്ധുവിനെ സംബന്ധിച്ച വിവരങ്ങളാണ് സെര്‍ച്ചില്‍ നിറഞ്ഞു നിന്നത്. ജാതി സംബന്ധിച്ച അന്വേഷണങ്ങള്‍ അതിന്റെ പരകോടിയിലത്തെിയതാകട്ടെ ഇന്ത്യക്ക് ഒരു മെഡല്‍ ഉറപ്പിച്ച് സിന്ധു ചരിത്രം രചിച്ച സെമിഫൈനല്‍, ഫൈനല്‍ പോരാട്ടങ്ങള്‍ നടന്ന സമയത്തായിരുന്നു. കലാശപ്പോരാട്ടം നടന്ന ഇന്നലെയാകട്ടെ ഈ അന്വേഷണത്തിന്റെ തോത് ഏറ്റവും ഉയര്‍ന്ന നിലയിലത്തെി.
ജൂണ്‍, ജൂലൈ മാസങ്ങളിലും ഗൂഗിളിലൂടെ ഇന്ത്യക്കാര്‍ സിന്ധുവിന്റെ ജാതി തേടിയെങ്കിലും ആഗസ്റ്റില്‍ ഇത് ജൂലൈയെ അപേക്ഷിച്ച് പത്ത് ശതമാനം ഇരട്ടിയായി. സിന്ധുവിനെ സ്വന്തമാക്കാന്‍ തെലങ്കാനയും ആന്ധ്രയും തമ്മിലുള്ള പോരാട്ടവും ഈ വിചിത്ര സെര്‍ച്ചിന് കാരണമായേക്കാം എന്ന വാദവും നിലനില്‍ക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.