അഭിമാന നിമിഷം –സിന്ധു (വിഡിയോ)
text_fieldsറിയോ: ‘ഒളിമ്പിക് വെള്ളി മെഡല്‍ നേടുന്ന ആദ്യ ഇന്ത്യക്കാരിയായതില്‍ അഭിമാനമുണ്ട്. ഇന്ന് എന്‍െറ ദിവസമായിരുന്നില്ല. കരോലിനയുടെ ദിവസമായിരുന്നു. തുടക്കത്തില്‍ ഞങ്ങള്‍ ഇരുവരും നന്നായി കളിച്ചു. എനിക്ക് പൊരുതിക്കയറാനും ഗെയിം ജയിക്കാനും കഴിഞ്ഞു. എന്നാല്‍, രണ്ടാം ഗെയിമില്‍ എവിടെയോ വെച്ച് മത്സരം കൈവിട്ടുപോയി. എങ്കിലും ഇതുവരെയത്തെിയത് നേട്ടം തന്നെയാണ്. ഈ വിജയം മാതാപിതാക്കള്‍ക്കും കോച്ച് ഗോപീചന്ദിനും സമര്‍പ്പിക്കുന്നു’ -ഫൈനലില്‍ കരോലിന മാരിനോട് പൊരുതിത്തോറ്റശേഷം മാധ്യമപ്രവര്‍ത്തകരോട് സിന്ധു പറഞ്ഞു.
സിന്ധുവിന് പാരിതോഷിക പ്രവാഹം
ന്യൂഡല്‍ഹി: വെള്ളിപ്പതക്കവുമായി റിയോയില്‍ ഇന്ത്യയുടെ അഭിമാനമായ പി.വി. സിന്ധുവിന് പാരിതോഷിക പ്രവാഹം. സിന്ധുവിന്‍െറ ജന്മനാടായ തെലങ്കാനയിലെ സര്‍ക്കാര്‍ ഒരു കോടി രൂപ പ്രഖ്യാപിച്ചപ്പോള്‍ ബാഡ്മിന്‍റണ്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യയും (ബായ്) മധ്യപ്രദേശ് സര്‍ക്കാറും 50 ലക്ഷം രൂപ നല്‍കുമെന്ന് അറിയിച്ചു. ബായ് കോച്ച് ഗോപീചന്ദിന് 10 ലക്ഷം രൂപയും നല്‍കും.
"I am very proud of my Country" #PVSindhu
— ALL INDIA RADIO (@AkashvaniAIR) August 19, 2016
Work Hard, this is the key...
Hear her after d historic win pic.twitter.com/6RyRhNX9QR
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
