Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മകാവു ഓപണ്‍: സിന്ധു, പ്രണോയ് മൂന്നാം റൗണ്ടില്‍
text_fieldsbookmark_border
മകാവു: മകാവു ഓപണ്‍ ഗ്രാന്‍ഡ്പ്രീ ഗോള്‍ഡ് ബാഡ്മിന്റണില്‍ പി.വി. സിന്ധു ഉള്‍പ്പെടെ മൂന്ന് ഇന്ത്യന്‍ താരങ്ങള്‍ പ്രീക്വാര്‍ട്ടറില്‍. മലയാളി താരം എച്ച്.എസ്. പ്രണോയ്, ബി. സായ് പ്രണീത് എന്നിവരാണ് മൂന്നാം റൗണ്ടിലത്തെിയ മറ്റുള്ളവര്‍. എന്നാല്‍, അജയ് ജയറാം പുറത്തായി. വനിത സിംഗ്ള്‍സില്‍ കൊറിയയുടെ കിം ഹ്യോ മിനിനെ 21-13, 22-20 സ്കോറിന് തോല്പിച്ചാണ് സിന്ധു കുതിച്ചത്. പുരുഷ സിംഗ്ള്‍സില്‍, ചൈനീസ് തായ്പേയ്യുടെ ലിന് ചിയ സുവാനെ 21-19, 21-15ന് പ്രണോയ് തോല്പിച്ചു. ഉസ്ബകിസ്താന്‍െറ അര്തിയോം സവത്യുഗിനെ 21-11, 21-8 ന് തോല്പിച്ചാണ് സായ് പ്രണീത് മുന്നേറിയത്.
Next Story
