Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Dec 2015 4:58 AM IST Updated On
date_range 23 Dec 2015 4:58 AM ISTമെക്സികോ ഓപണ്‍: ഇന്ത്യന്‍ സഖ്യത്തിന് ഡബ്ള്‍സ് കിരീടം
text_fieldsbookmark_border
ഹൈദരാബാദ്: മെക്സികോ ഓപണ്‍ ബാഡ്മിന്‍റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ മനു അത്രി-സുമീത് റെഡ്ഡി സഖ്യത്തിന് പുരുഷ ഡബ്ള്‍സ് കിരീടം. ഫൈനലില്‍ തായ്ലന്‍ഡ് സഖ്യത്തെ 22-20, 21-18 സ്കോറിന് തോല്‍പിച്ചാണ് കന്നി ഗ്രാന്‍ഡ്പ്രീ കിരീടമണിഞ്ഞത്. അഞ്ചുവര്‍ഷത്തിനിടെ പുരുഷ ഡബ്ള്‍സില്‍ ഇന്ത്യന്‍ താരങ്ങളുടെ ആദ്യ കിരീടനേട്ടവുമായി ഇത്. ആദ്യ ഗെയിമില്‍ 16-20ന് തായ് ജോടി ലീഡ് ചെയ്ത് വിജയമുറപ്പിച്ച ഘട്ടത്തിലായിരുന്നു തിരിച്ചടിച്ച് കളി സ്വന്തമാക്കിയത്. 2010ല്‍ രൂപേഷ്കുമാര്‍-സനവ് തോമസ് സഖ്യം ബിറ്റ്ബര്‍ഗര്‍ ഓപണ്‍ ഡബ്ള്‍സ് കിരീടമണിഞ്ഞശേഷമുള്ള ആദ്യ നേട്ടമാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
