ദുബൈ ബാഡ്മിന്‍റണ്‍: സൈനക്കും ശ്രീകാന്തിനും തോല്‍വി
text_fields
ദുബൈ: ഇന്ത്യയുടെ മുന്‍നിര താരങ്ങളായ സൈന നെഹ്വാളും കെ. ശ്രീകാന്തും ദുബൈ സൂപ്പര്‍ സീരീസ് ബാഡ്മിന്‍റണ്‍ ചാമ്പ്യന്‍ഷിപ്പിന്‍െറ ആദ്യ ദിനത്തില്‍ തോല്‍വിയോടെ തുടങ്ങി. നേരിട്ടുള്ള ഗെയിമുകള്‍ക്കായിരുന്നു ഇരുവരുടെയും തോല്‍വി. കണങ്കാലിലെ പരിക്ക് കാരണം ബുദ്ധിമുട്ടിയ സൈന ജപ്പാന്‍െറ നൊസോമി ഒകുഹാരയോട് 14-21, 6-21 സ്കോറിനാണ് വനിത സിംഗ്ള്‍സ് ആദ്യ റൗണ്ടില്‍ തോറ്റത്. 35 മിനിറ്റിനുള്ളില്‍ ലോക രണ്ടാം നമ്പറിന്‍െറ പോരാട്ടം അവസാനിച്ചു. ഗ്രൂപ് എയിലെ അടുത്ത മത്സരത്തില്‍ സൈന ഇന്ന് ലോക ഒന്നാം നമ്പറായ കരോലിന മരിനെ നേരിടും.
പുരുഷ സിംഗ്ള്‍സില്‍ ലോക ഒമ്പതാം നമ്പര്‍ ശ്രീകാന്തിനും തോല്‍വി സമ്മാനിച്ചത് ഒരു ജപ്പാന്‍ താരമാണ്. ഗ്രൂപ് ബി പോരാട്ടത്തില്‍ കെന്‍േറാ മൊമൊറ്റ 13-21, 13-21നാണ് ശ്രീകാന്തിനെ വീഴ്ത്തിയത്. കഴിഞ്ഞ ആഴ്ച ഇന്തോനേഷ്യ മാസ്റ്റേഴ്സ് ഗ്രാന്‍പ്രീ ഗോള്‍ഡില്‍ ഫൈനലില്‍ എത്തിയ പ്രകടനത്തിന് പിന്നാലെയാണ് ദുബൈയിലെ അഭിമാന ടൂര്‍ണമെന്‍റിന്‍െറ ആദ്യ പോരാട്ടത്തില്‍ ശ്രീകാന്ത് വീണത്. ഡെന്മാര്‍ക്കിന്‍െറ വിക്ടര്‍ അക്സല്‍സെന്‍ ആണ് ഇന്ന് നടക്കുന്ന രണ്ടാം ഗ്രൂപ് മത്സരത്തില്‍ ശ്രീകാന്തിന്‍െറ എതിരാളി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
