Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഇന്തോനേഷ്യ മാസ്റ്റേഴ്സ്: സിന്ധു, ശ്രീകാന്ത് മൂന്നാം റൗണ്ടില്‍
text_fieldsbookmark_border
മലങ്: ടോപ് സീഡ് താരങ്ങളായ ഇന്ത്യയുടെ പി.വി. സിന്ധുവും കെ. ശ്രീകാന്തും ഇന്തോനേഷ്യന്‍ മാസ്റ്റേഴ്സ് ഗ്രാന്‍പ്രീ ഗോള്‍ഡ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ യഥാക്രമം വനിത, പുരുഷ സിംഗ്ള്‍സ് പോരാട്ടങ്ങളില്‍ മൂന്നാം റൗണ്ടിലത്തെി. ഇന്തോനേഷ്യയുടെ വുലാന് കഹ്യ ഉതാമി സുകുപുത്രിയെ 21-12, 21-19 ന് അനായാസം തോല്പിച്ചാണ് സിന്ധു മുന്നേറിയത്. കടുത്ത പോരാട്ടത്തിനൊടുവിലാണ് ശ്രീകാന്തിന് ജയം സാധ്യമായത്. ആതിഥേയരുടെ സപുത്ര വിക്കി അന്ഗയെ 21-14, 17-21, 25-23ന് ലോക ഒമ്പതാം നമ്പര്‍ താരമായ ശ്രീകാന്ത് മറികടക്കുകയായിരുന്നു. ചൈനയുടെ ക്വിയോ ബിന്‍ ആണ് അടുത്ത റൗണ്ടില്‍ ഇന്ത്യന്‍ താരത്തിന്‍െറ എതിരാളി.
Next Story
