Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightSports Specialchevron_rightന്യൂസിലൻഡിനെ...

ന്യൂസിലൻഡിനെ പഞ്ചറാക്കി; ബോക്​സിങ്​ ഡേ ടെസ്​റ്റ്​ ഓസീസിന്​

text_fields
bookmark_border
ന്യൂസിലൻഡിനെ പഞ്ചറാക്കി; ബോക്​സിങ്​ ഡേ ടെസ്​റ്റ്​ ഓസീസിന്​
cancel

മെൽബൺ: ബോക്​സിങ്​ ഡേ ടെസ്​റ്റിൽ ന്യൂസിലൻഡിനെ പഞ്ചറാക്കി ആസ്​ട്രേലിയ. രണ്ടാം ടെസ്​റ്റിൽ 247 റൺസി​​െൻറ കുറ്റൻ ജയം സ്വന്തമാക്കിയ ഓസീസ്​ പരമ്പര സ്വന്തമാക്കി. രണ്ടാം ഇന്നിങ്​സിൽ ആതിഥേയർ അഞ്ചിന്​ 168 റൺസെന്ന നിലയിൽ ഡിക്ലയർ ചെയ്​തു. 488 റൺസ്​ വിജയലക്ഷ്യം പിന്തുടർന്ന കിവീസി​​െൻറ മറുപടി 240 റൺസിൽ അവസാനിച്ചു.

ഓപണർ ടേം ബ്ലൻഡൽ (121) പൊരുതി നേടിയ സെഞ്ച്വറി പാഴായി. വലത്​ കൈക്ക്​ പരിക്കേറ്റ ട്ര​െൻറ്​ ബൗൾട്ട്​ ബാറ്റിങ്ങിനിറങ്ങിയില്ല. മുൻനിര ബാറ്റ്​സ്​മാൻമാർ പരാജയപ്പെട്ടപ്പോൾ ഹ​െൻറി നികോൾസ്​ (33), ബി.ജെ. വാട്​ലിങ്​ (22), മിച്ചൽ സാൻറ്​നർ (27)എന്നിവർക്ക്​ മാത്രമാണ്​ രണ്ടക്കം കടക്കാൻ സാധിച്ചത്​.

നാലുവിക്കറ്റ്​ വീഴ്​ത്തിയ നഥാൻ ലിയോണും മൂന്ന്​ വിക്കറ്റെടുത്ത ജെയിംസ്​ പാറ്റിൻസണും ഓസീസിനായി ബൗളിങ്ങിൽ തിളങ്ങി. പെർത്തിൽ 296 റൺസിന്​ തോറ്റ​ കിവീസ് ആശ്വാസജയമാകും​​ സിഡ്​നിയിൽ നടക്കുന്ന മൂന്നാം ടെസ്​റ്റിൽ ലക്ഷ്യം വെക്കുക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:australia vs new zealand
News Summary - australia vs new zealand
Next Story