ഗുസ്തി: ബജ്റങ് പൂനിയ ലോക ഒന്നാം നമ്പർ
text_fieldsന്യൂഡൽഹി: കോമൺവെൽത്ത്-ഏഷ്യൻ ഗെയിംസ് സ്വർണമെഡൽ ജേതാവ് ബജ്റങ് പൂനിയ ലോക ഗുസ്തി 65 കിലോ വിഭാഗത്തിൽ ഒന്നാം റാങ്കിൽ. കരിയറിലെ ഉജ്ജ്വല ഫോമിലുള്ള ബജ്റങ് പൂനിയയുടെ ഏറ്റവും മികച്ച മുന്നേറ്റമാണിത്. ഏഷ്യൻ-കോമൺവെൽത്ത് ഗെയിംസ് സ്വർണവും ലോക ചാമ്പ്യൻഷിപ്പിലെ വെള്ളിയും ഉൾപ്പെെട സീസണിൽ അഞ്ചു മെഡലുകളാണ് താരം നേടിയത്.പല വിഭാഗങ്ങളിലായി ആദ്യ പത്തിലുള്ള ഏക ഇന്ത്യൻ പുരുഷ ഗുസ്തി താരമാണ് ബജ്റങ്.
അതേസമയം, അഞ്ചു വനിതാ ഗുസ്തിക്കാർ ആദ്യ പത്തിനുള്ളിലുണ്ട്. 57 കിലോയിൽ പൂജ ദണ്ഡ (ആറാം റാങ്ക്), 50 കിലോയിൽ റിതു ഫോഗട്ട് (10), 59ൽ സരിത മോർ (7), 68ൽ നവജ്യോത് കൗർ (9), 76ൽ കിരൺ (9) എന്നിവരാണ് പത്തിനുള്ളിൽ ഇടംപിടിച്ച വനിതകൾ.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
