Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightEventschevron_rightഅ​നി​ഷ്​ ബ​ൻ​വാ​ലേ,...

അ​നി​ഷ്​ ബ​ൻ​വാ​ലേ, തേ​ജ​സ്വി​നി സാ​വ​ന്ത്, ബ​ജ്​​റങ്​ എ​ന്നി​വ​ർ​ക്ക്​ സ്വ​ർ​ണം; ഗ്ലാസ്​കോ 2014 ക​ട​ന്ന്​ ഇ​ന്ത്യ

text_fields
bookmark_border
BajrangPunia
cancel

ഗോ​ൾ​ഡ്​​കോ​സ്​​റ്റ്​: കോ​മ​ൺ​വെ​ൽ​ത്ത്​ ഗെ​യിം​സി​​ൽ വെ​ള്ളി​യാ​ഴ്​​ച ഇ​ന്ത്യ​യു​ടെ മെ​ഡ​ൽ​കൊ​യ്​​ത്തി​​​​െൻറ ദി​നം. മൂ​ന്നു സ്വ​ർ​ണം, നാ​ലു​വീ​തം വെ​ള്ളി, വെ​ങ്ക​ല​മെ​ഡ​ലു​ക​ളു​മാ​യി മേ​ള​യു​ടെ ഒ​മ്പ​താം ദി​നം ഇ​ന്ത്യ ടോ​പ്​​ഗി​യ​റി​ൽ. ​ഷൂ​ട്ടി​ങ്ങി​ൽ ര​ണ്ടും ​ഗു​സ്​​തി​യി​ൽ ഒാ​രോ സ്വ​ർ​ണ​വു​മാ​ണ്​ വെ​ള്ളി​യാ​ഴ്​​ച പി​റ​ന്ന​ത്. ഇ​തോ​ടെ, 17 സ്വ​ർ​ണ​വു​മാ​യി ഇ​ന്ത്യ 2014 ഗ്ലാ​സ്​​കോ​യി​ലെ പ്ര​ക​ട​ന​ത്തെ (15 സ്വ​ർ​ണം) മ​റി​ക​ട​ന്നു. ​മേ​ള​ക്ക്​ കൊ​ടി​യി​റ​ങ്ങാ​ൻ ര​ണ്ടു ദി​നം ശേ​ഷി​ക്കെ​യാ​ണ്​ ഇ​ന്ത്യ​ൻ കു​തി​പ്പ്. ബാ​ഡ്​​മി​ൻ​റ​ൺ, ബോ​ക്​​സി​ങ്​ ഫൈ​ന​ലു​ക​ൾ ബാ​ക്കി​നി​ൽ​​ക്കെ ഇ​ന്ത്യ​ൻ കൊ​യ്​​ത്ത്​ ഇ​നി​യും ഉ​യ​രും.

പൊന്നായ ഉന്നങ്ങൾ
ഷൂ​ട്ടി​ങ്​​ റേ​ഞ്ചാ​ണ്​ വെ​ള്ളി​യാ​ഴ്​​ച ഇ​ന്ത്യ​ക്ക്​ അ​നു​ഗ്ര​ഹ​മാ​യ​ത്. ര​ണ്ട്​ സ്വ​ർ​ണ​വും ഒ​രു വെ​ള്ളി​യും ഇ​വി​ടെ​നി​ന്ന്​ പി​റ​ന്നു. വെ​റ്റ​റ​ൻ താ​രം തേ​ജ​സ്വി​നി സാ​വ​ന്ത്​ 50 മീ​റ്റ​ർ റൈ​ഫി​ൾ ത്രീ ​പൊ​സി​ഷ​നി​ൽ സ്വ​ർ​ണ​മ​ണി​ഞ്ഞ​പ്പോ​ൾ ഇ​തേ ഇ​ന​ത്തി​ൽ കൂ​ട്ടു​കാ​രി അ​ഞ്​​ജും മു​ദ്​​ഗി​ൽ വെ​ള്ളി​യ​ണി​ഞ്ഞു. തൊ​ട്ടു​പി​ന്നാ​ലെ 25 മീ​റ്റ​ർ റാ​പി​ഡ്​ ഫ​യ​ർ പി​സ്​​റ്റ​ളി​ൽ 15കാ​ര​നാ​യ അ​നി​ഷ്​ ബ​ൻ​വാ​ല ​െപാ​ൻ​താ​ര​മാ​യി ഉ​ദി​ച്ചു​യ​ർ​ന്നു. സാ​ധ്യ​ത പ​ട്ടി​ക​യി​ൽ പോ​ലു​മി​ല്ലാ​തി​രു​ന്ന കൗ​മാ​ര​ക്കാ​ര​ൻ ഗെ​യിം​സ്​ റെ​ക്കോ​ഡ്​ പ്ര​ക​ട​ന​വു​മാ​യാ​ണ്​ ഷൂ​ട്ടി​ങ്ങി​ൽ ഇ​ന്ത്യ​യു​ടെ ആ​റാം സ്വ​ർ​ണം സ​മ്മാ​നി​ച്ച​ത്. കോ​മ​ൺ​വെ​ൽ​ത്തി​ൽ ​സ്വ​ർ​ണം നേ​ടു​ന്ന ഏ​റ്റ​വും പ്രാ​യം​കു​റ​ഞ്ഞ ഇ​ന്ത്യ​ൻ താ​ര​മാ​യി അ​നി​ഷ്​ മാ​റി.

ഗോദയും കൈവിട്ടില്ല
ഷൂ​ട്ടി​ങ്ങി​നു​ശേ​ഷം അ​ഭി​മാ​നം കാ​ത്ത​ത്​ ഗോ​ദ​യാ​ണ്. 61 കി​ലോ ഫ്രീ​സ്​​റ്റൈ​ൽ വി​ഭാ​ഗ​ത്തി​ൽ ബ​ജ്​​റ​ങ്​​ സ്വ​ർ​ണം നേ​ടി. ര​ണ്ട്​ വെ​ള്ളി​യും ഒ​രു വെ​ങ്ക​ല​വും കൂ​ടി വെ​ള്ളി​യാ​ഴ്​​ച ഇ​ന്ത്യ​ൻ അ​ക്കൗ​ണ്ടി​ലെ​ത്തി. വ​നി​ത​ക​ളു​ടെ 57 കി​ലോ​യി​ൽ പൂ​ജ ദ​ണ്ഡ ഒ​ളി​മ്പി​ക്​​സ്​ വെ​ങ്ക​ല ജേ​താ​വി​നു മു​ന്നി​ൽ കീ​ഴ​ട​ങ്ങി വെ​ള്ളി​യി​ലൊ​തു​ങ്ങി. 97കി​ലോ​യി​ൽ അ​ര​ങ്ങേ​റ്റ​ക്കാ​ര​ൻ മൗ​സം ഖ​ത്രി​യും ഫൈ​ന​ലി​ൽ കീ​ഴ​ട​ങ്ങി. കൗ​മാ​ര താ​രം ദി​വ്യ ക​ക്​​റ​ൻ വെ​ങ്ക​ലം നേ​ടി. ഗു​സ്​​തി​യി​ലെ അ​വ​സാ​ന മ​ത്സ​ര​ദി​ന​മാ​യ ഇ​ന്ന്​  നാ​ല്​​ ഫൈ​ന​ലു​ണ്ട്. ഒ​ളി​മ്പി​ക്​ വെ​ങ്ക​ല മെ​ഡ​ൽ ജേ​താ​വ്​ സാ​ക്ഷി മാ​ലി​ക്, വി​നീ​ഷ്​ ​ഫോ​ഗ​ട്ട്​ എ​ന്നി​വ​ർ ഇ​ന്നി​റ​ങ്ങും. 

ഇടിക്കൂട്ടിൽ മെഡൽ മഴ
ഏ​​റെ പ്ര​തീ​ക്ഷ​യു​ള്ള ബോ​ക്​​സി​ങ്​​ റി​ങ്ങി​ൽ​നി​ന്ന്​ ​മെ​ഡ​ൽ വാ​ർ​ത്ത​ക​ൾ എ​ത്തി​ത്തു​ട​ങ്ങി. ശ​നി​യാ​ഴ്​​ച പി​റ​ക്കാ​നി​രി​ക്കു​ന്ന സു​വ​ർ​ണ നേ​ട്ട​ങ്ങ​ൾ​ക്കു മു​ന്നോ​ടി​യാ​യാ​ണ്​ മൂ​ന്ന്​ വെ​ങ്ക​ല​മെ​ത്തി​യ​ത്. ഹു​സാ​മു​ദ്ദീ​ൻ, മ​നോ​ജ്​ കു​മാ​ർ, ന​മാ​ൻ ത​ൻ​വ​ർ എ​ന്നി​വ​രു​ടെ വ​ക​യാ​യി​രു​ന്നു മെ​ഡ​ലു​ക​ൾ. 

ടേ​ബ്​​ൾ ടെ​ന്നി​സ്​ ഡ​ബ്​​ൾ​സി​ൽ വെ​ള്ളി നേ​ടി​യ ബ​ത്ര മ​ണി​ക-​മൗ​മ ദാ​സ്​ സ​ഖ്യം
 


അ​ട്ടി​മ​റി​യോ​ടെ ടി.​ടി
ടീം ​ഇ​ന​ത്തി​ൽ സ്വ​ർ​ണം സ​മ്മാ​നി​ച്ച ടേ​ബ്​​ൾ ടെ​ന്നി​സി​ൽ​നി​ന്ന്​ വെ​ള്ളി​യാ​ഴ്​​ച വെ​ള്ളി പി​റ​ന്നു.  ടീം ​ഇ​ന​ത്തി​ലെ തോ​ൽ​വി​ക്ക്​ സിം​ഗ​പ്പൂ​ർ വ​നി​ത​ക​ൾ പ​ക​രം വീ​ട്ടി​യ​പ്പോ​ൾ വ​നി​ത ഡ​ബ്​​ൾ​സ്​ ഫൈ​ന​ലി​ൽ  മൗ​മ ദാ​സ്​-​മ​ണി​ക ബ​ത്ര സ​ഖ്യം കീ​ഴ​ട​ങ്ങി. 3-0ത്തി​നാ​യി​രു​ന്നു സിം​ഗ​പ്പൂ​ർ ടീ​മി​​​​െൻറ ജ​യം.

ബാ​ഡ്​​മി​ൻ​റ​ണി​ൽ ​മു​ന്നോ​ട്ട്​
ടോ​പ്​ സീ​ഡു​ക​ളാ​യ കെ. ​ശ്രീ​കാ​ന്ത്, എ​ച്ച്.​എ​സ്.​ പ്ര​ണോ​യ്, പി.​വി സി​ന്ധു, സൈ​ന നെ​ഹ്​​വാ​ൾ എ​ന്നി​വ​ർ സിം​ഗ്​​ൾ​സി​ൽ​ സെ​മി​യി​ൽ ക​ട​ന്നു. വ​നി​താ ഡ​ബ്​​ൾ​സി​ൽ സി​ക്കി റെ​ഡ്​​ഡി-​അ​ശ്വി​നി പൊ​ന്ന​പ്പ സ​ഖ്യ​വും സെ​മി​യി​ൽ​ക​ട​ന്നു. പു​രു​ഷ സിം​ഗ്​​ൾ​സി​ൽ ശ്രീ​കാ​ന്ത്​ സിം​ഗ​പ്പൂ​രി​​​​െൻറ സി​ൻ റെ ​റ്യാ​നെ 21-15, 21-12 സ്​​കോ​റി​നാ​ണ്​ തോ​ൽ​പി​ച്ച​ത്. ഇം​ഗ്ല​ണ്ടി​​​​െൻറ രാ​ജീ​വ്​ ഒൗ​സേ​ഫാ​ണ്​ സെ​മി​യി​ൽ ശ്രീ​കാ​ന്തി​​​​െൻറ എ​തി​രാ​ളി. സൈ​ന കാ​ന​ഡ​യു​ടെ റേ​ച​ൽ ഹോ​ൻ​ഡ്രി​ചി​നെ 21-8, 21-13സ്​​കോ​റി​ന്​ തോ​ൽ​പി​ച്ചു. ശ്രീ​ല​ങ്ക​ൻ താ​ര​​ത്തെ തോ​ൽ​പി​ച്ച പ്ര​ണോ​യി​ക്ക്​ മ​ലേ​ഷ്യ​ൻ താ​രം ലീ​ചോ​ങ്​​വെ​യാ​ണ്​ അ​ടു​ത്ത എ​തി​രാ​ളി. സി​ന്ധു കാ​ന​ഡ​യു​ടെ ബ്രി​ട്ട്​​നി​യെ തോ​ൽ​പി​ച്ചു.
 

4x400 മീ​റ്റ​ർ റി​ലേ ഹീ​റ്റ്​​സി​നി​ടെ ബാ​റ്റ​ൺ കൈ​മാ​റു​ന്ന മ​ല​യാ​ളി താ​ര​ങ്ങ​ളാ​യ അ​മോ​ജ്​ ജേ​ക്ക​ബും മു​ഹ​മ്മ​ദ്​ അ​ന​സും
 


നീ​ര​ജ്, ജി​ൺ​സ​ൺ, റി​ലേ ഫൈ​ന​ൽ

ഗോ​ൾ​ഡ​്​​കോ​സ്​​റ്റ്​: അ​ത്​​ല​റ്റി​ക്​​സി​ലെ ഇ​ന്ത്യ​ൻ മെ​ഡ​ൽ പ്ര​തീ​ക്ഷ​യാ​യ ജാ​വ​ലി​ൻ, റി​ലേ മ​ത്സ​ര​ങ്ങ​ളി​ൽ ​ഫൈ​ന​ൽ യോ​ഗ്യ​ത. ജാ​വ​ലി​ൻ ​േ​ത്രാ​യി​ൽ ലോ​ക ജൂ​നി​യ​ർ ​െ​റ​ക്കോ​ഡു​കാ​ര​നാ​യ നീ​ര​ജ്​ ചോ​പ്ര യോ​ഗ്യ​താ റൗ​ണ്ടി​ൽ ര​ണ്ടാം സ്​​ഥാ​ന​ക്കാ​രാ​യി ഫൈ​ന​ലി​ലെ​ത്തി. 80.42 മീ​റ്റ​റാ​ണ്​ നീ​ര​ജ്​ എ​റി​ഞ്ഞ​ത്. 

ശ​നി​യാ​ഴ്​​ച രാ​വി​ലെ 10.05നാ​ണ്​ മ​ത്സ​രം. 4x400 മീ​റ്റ​ർ റി​ലേ ഹീ​റ്റ്​​സി​ൽ ര​ണ്ടാം സ്​​ഥാ​ന​ക്കാ​രാ​യി ഫൈ​ന​ലി​ലെ​ത്തി. അ​മോ​ജ്​ ജേ​ക്ക​ബ്, മു​ഹ​മ്മ​ദ്​ അ​ന​സ്, ആ​രോ​ക്യ രാ​ജീ​വ്, ജീ​വ​ൻ ​കെ. ​സു​രേ​ഷ്​ എ​ന്നി​വ​രാ​ണ്​ ഒാ​ടി​യ​ത്.  

പു​രു​ഷ വി​ഭാ​ഗം 1500 മീ​റ്റ​റി​ൽ മ​ല​യാ​ളി​താ​രം ജി​ൻ​സ​ൺ ജോ​ൺ​സ​ൺ ഫൈ​ന​ലി​ൽ ക​ട​ന്നു. 3:47.​04 മി​നി​റ്റി​ലാ​ണ്​ ജി​ൻ​സ​ൺ ഒാ​ടി​യെ​ത്തി​യ​ത്. 
 

അ​ഞ്ചാം ദി​നം ഇ​ന്ത്യ
3 സ്വ​ർ​ണം; 4 വെ​ള്ളി, 4 വെ​ങ്ക​ലം

സ്വ​ർ​ണം: അ​നി​ഷ്​ ബ​ൻ​വാ​ലേ (ഷൂ​ട്ടി​ങ്ങ്, 25 മീ ​റാ​പി​ഡ്) •തേ​ജ​സ്വി​നി സാ​വ​ന്ത്​ (ഷൂ​ട്ടി​ങ്ങ്, 50 മീ ​റൈ​ഫി​ൾ ത്രീ​പൊ​സി​ഷ​ൻ) • ബജ്​റങ്​ (ഗുസ്​തി, 65 കി. ഫ്രീ സ്​റ്റൈൽ)

വെ​ള്ളി: അ​ഞ്​​ജും മു​ദ്​​ഗി​ൽ (ഷൂ​ട്ടി​ങ്, 50മീ ​ത്രീ പൊ​സി​ഷ​ൻ) • ബ​ത്ര മ​ണി​ക-​മൗ​മ ദാ​സ്​ (ടേ​ബ്​​ൾ ​െട​ന്നി​സ്, വ​നി​ത ഡ​ബ്​​ൾ​സ്) •മൗ​സം ഖ​ത്രി (ഗു​സ്​​തി, 97കി ​ഫ്രീ​സ്​​റ്റൈ​ൽ) •പൂ​ജ ദ​ൻ​ഡ (ഗു​സ്​​തി, 57 കി ​ഫ്രീ​സ്​​റ്റൈ​ൽ)

4 വെ​ങ്ക​ലം: ന​മാ​ൻ ത​ൻ​വ​ർ (ബോ​ക്​​സി​ങ്, 91 കി​ലോ) •മ​നോ​ജ്​ കു​മാ​ർ (ബോ​ക്​​സി​ങ്, 69 കി) •​ഹു​സാ​മു​ദ്ദീ​ൻ മു​ഹ​മ്മ​ദ്​ (ബോ​ക്​​സി​ങ്, 56 കി) •​ദി​വ്യ ക​ക്​​റാ​ൻ (ഗു​സ്​​തി, 68 കി ​ഫ്രീ​സ്​​റ്റൈ​ൽ)






 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:wrestlingBajrang Puniamalayalam newssports newscommon welath games 2018Pooja DhandaMausam Khatri
News Summary - Wrestler Bajrang Punia Bags Another Gold for India, Pooja, Mausam Settle For Silver -Sports News
Next Story