ഫുട്ബാളിൽ ഒരു കൈ നോക്കാൻ ബോൾട്ട്
text_fieldsലണ്ടൻ: വേഗരാജാവ് ഉസൈൻ ബോൾട്ട് ഫുട്ബാളിലും ഒരു കൈ നോക്കുന്നു. 2018ൽ ഫുട്ബാൾ മൈതാനങ്ങളിൽ ബോൾട്ടിെൻറ കുതിപ്പ് ഉണ്ടാവുമെന്നാണ് നിലവിലെ വാർത്തകൾ. ഫിഫ.കോമിനോടാണ് ഫുട്ബാൾ കളിക്കാനുള്ള സ്വകാര്യ ആഗ്രഹം ബോൾട്ട് ആദ്യമായി പങ്കുവെച്ചത്.
എനിക്ക് ഫുട്ബാൾ കളിക്കാൻ ആഗ്രഹമുണ്ട്. ഇതിനായി ചില ക്ലബുകളുമായി ബന്ധപ്പെട്ടിട്ടുണ്ട്. ആഗസ്റ്റിൽ തനിക്കുണ്ടായ പരിക്ക് മൂലം പരീശിലനങ്ങളിൽ പെങ്കടുക്കാൻ സാധിച്ചിട്ടില്ല. എങ്കിലും 2018ൽ ഫുട്ബാൾ മൈതാനത്തെത്താൻ കഴിയുമെന്നാണ് തെൻറ പ്രതിക്ഷയെന്ന് ബോൾട്ട് ഫിഫ.കോമിനോട് പറഞ്ഞു.
ക്രിസ്റ്റ്യാനോ റോണോൾഡോയാണ് മികച്ച താരമെന്നും ബോൾട്ട് അഭിപ്രായപ്പെട്ടു. കഴിഞ്ഞ വർഷം ക്രിസ്റ്റ്യാനോ റോണോൾഡോ ചാമ്പ്യൻസ് ലീഗും ലാ ലിഗയും നേടിയിട്ടുണ്ട്. അഞ്ചാം സീസണിലും ടോപ് സ്കോററാണ് ക്രിസ്റ്റ്യാനോ. ക്രിസ്റ്റ്യാനോ, മെസി, നെയ്മർ എന്നിവരാണ് തനിക്ക് പ്രിയപ്പെട്ട താരങ്ങളെന്നും ബോൾട്ട് പറഞ്ഞു.
അച്ചടക്കവും കഠിനാധ്വാനവുമാണ് തെൻറ വിജയങ്ങൾക്ക് പിന്നിൽ. കഠിനാധ്വാനം നടത്തുന്ന ആർക്കും വിജയം കൈവരിക്കാം. ഇതിനായി ചില ത്യാഗങ്ങൾ സഹിക്കേണ്ടി വരുമെന്നും ബോൾട്ട് വ്യക്തമാക്കി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
