Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightEventschevron_rightലോക അത്​ലറ്റിക്​സ്​:...

ലോക അത്​ലറ്റിക്​സ്​: മിക്​സഡ്​ റിലേയിൽ ഇന്ത്യ ഫൈനലിൽ; ഒളിമ്പിക്​സ്​ യോഗ്യതയും സ്വന്തം

text_fields
bookmark_border
ലോക അത്​ലറ്റിക്​സ്​: മിക്​സഡ്​ റിലേയിൽ ഇന്ത്യ ഫൈനലിൽ;  ഒളിമ്പിക്​സ്​ യോഗ്യതയും സ്വന്തം
cancel
camera_alt4x400 ?????? ????????? ??????? ?????? ????????? ?????????? ?????? ????????? ?????? ????????? ???? ????? ??????

ദോഹ: ലോക അത്​ലറ്റിക്​സി​​െൻറ വേദിയിൽ ഇന്ത്യയുടെ അഭിമാനമുയർത്തി മലയാളി താരങ്ങൾ. സമ്പൂർണ മലയാളിത്തമായി മാറി യ 4x400 മീറ്റർ മിക്​സഡ്​ റിലേയിൽ ഇന്ത്യക്ക്​ ഫൈനൽ പ്രവേശം. മുഹമ്മദ്​ അനസ്​, വി.കെ. വിസ്​മയ, ജിസ്​ന മാത്യൂ, നോഹ നിർമൽ ടോം എന്നിവരടങ്ങിയ ടീമാണ്​ സീസണിലെ മികച്ച സമയവുമായി ഫൈനലിലെത്തിയത്​. ഞായറാഴ്​ച രാത്രി 1.​05നാണ്​ ഫൈനൽ.

രണ്ടാ ം ഹീറ്റ്​സിൽ പോളണ്ടിനും (3.15.47), ബ്രസീലിനും (3:16.12) പിന്നിലായാണ്​ ഇന്ത്യയുടെ (3:16.14) ഫിനിഷ്​. ആദ്യ ലാപ്പിൽ നന്നായി തുടങ്ങ ിയ അനസ്​, വിസ്​മയക്ക്​ ബാറ്റൺ കൈമാറിയതോടെ ഇന്ത്യ ലീഡ്​ പിടിച്ചു. മൂന്നാം ലാപ്പിൽ പക്ഷേ, ജിസ്​നക്ക്​ മുന്നിലായി ജപ്പാ​​െൻറ പുരുഷ താരം കയറി. ജിസ്​ന ആങ്കർ ലാപ്പിൽ ഓടിയ നോഹക്ക്​ ബാറ്റൺ കൈമാറുന്നതിൽ ചെറുതാമസം നേരി​െട്ടങ്കിലും പേരാ​മ്പ്ര സ്വദേശി അതിവേഗത്തിൽ ആ പോരായ്​മ നികത്തി. ആറാം സ്​ഥാനത്തു നിന്നും നടത്തിയ കുതിപ്പിൽ ബെൽജിയത്തെയും ഇറ്റലിയെയും പിന്തള്ളി നോഹ ഇന്ത്യയെ ഫൈനലിലെത്തിച്ചു.

ഫൈനലിലെത്തിയ എട്ടിൽ ഒരാളായതോടെ ഇന്ത്യൻ റിലേ ടീം 2020​ ​ടോക്യോ ഒളിമ്പിക്​സിനും യോഗ്യത നേടി. ലോകറാങ്കിങ്ങിൽ ഏഴാം സ്​ഥാനത്താണിപ്പോൾ.
അതേസമയം, സ്വർണപോരാട്ടത്തിൽ ലോകറെക്കോഡ്​ കുറിച്ച അമേരിക്ക (3:12.42മി) കരുത്തരായ ജമൈക്ക (3:12.73) എന്നിവരിൽ നിന്നും ശക്​തമായ വെല്ലുവിളിയാണ്​ കാത്തിരിക്കുന്നത്​.

ദ്യുതിയും ജാബിറും പുറത്ത്​
വ​നി​ത​ക​ളു​ടെ 100 മീ​റ്റ​ർ ഹീ​റ്റ്​​സി​ൽ ഇ​ന്ത്യ​യു​ടെ സ്​​പ്രി​ൻ​റ്​ റാ​ണി ദ്യു​തി ച​ന്ദ്, ത​​െൻറ മി​ക​ച്ച സ​മ​യം​കൂ​ടി പു​റ​ത്തെ​ടു​ക്കാ​നാ​വാ​തെ​ നി​രാ​ശ​പ്പെ​ടു​ത്തി​. മൂ​ന്നാം ഹീ​റ്റ്​​സി​ൽ ഏ​ഴാം സ്​​ഥാ​ന​ത്താ​ണ്​ ദ്യു​തി ഫി​നി​ഷ്​ ചെ​യ്​​ത​ത​ത്. 11.48 സെ​ക്ക​ൻ​ഡി​ലാ​യി​രു​ന്നു ഫി​നി​ഷ്. മ​ത്സ​രി​ച്ച​വ​രി​ൽ 37ാം സ്​​ഥാ​ന​ത്താ​ണ്​ ദ്യു​തി. മി​ക​ച്ച മ​ത്സ​രം ല​ഭി​ക്കു​ന്ന​ത്​ വ​ഴി ​2020 ഒ​ളി​മ്പി​ക്​​സ്​ യോ​ഗ്യ​ത​യെ​ന്ന (11.15 സെ) ​ല​ക്ഷ്യ​വും ഇ​ന്ത്യ​ൻ താ​ര​ത്തി​ന്​ സ്വ​ന്ത​മാ​ക്കാ​നാ​യി​ല്ല. ജ​മൈ​ക്ക​ൻ ചാ​മ്പ്യ​ൻ എ​ല​യ്​​ൻ തോം​സ​നാ​ണ്​ (11.14 സെ) ​ഹീ​റ്റ്​​സി​ൽ ഒ​ന്നാ​മ​താ​യ​ത്. ഷെല്ലി ആൻ ഫ്രെയ്​സർ (10.80സെ) ഫൈനലിലെത്തി.

​400 മീ​റ്റ​ർ ഹ​ർ​ഡ്​​ൽ​സ്​ സെ​മി​യി​ൽ പു​റ​ത്താ​യെ​ങ്കി​ലും ലോ​ക​മീ​റ്റി​ൽ മ​ല​യാ​ളി​ക​ളു​ടെ അ​ഭി​മാ​ന​മാ​യി മ​ല​പ്പു​റം സ്വ​ദേ​ശി എം.​പി ജാ​ബി​ർ.
ദോ​ഹ​യി​ൽ ആ​ദ്യ റൗ​ണ്ട്​ ക​ട​മ്പ ക​ട​ക്കു​ന്ന ആ​ദ്യ ഇ​ന്ത്യ​ക്കാ​​ര​നെ​ന്ന നേ​ട്ടം ജാ​ബി​റി​ന്​ അ​ല​ങ്കാ​ര​മാ​വും. ഹീ​റ്റ്​​സി​ലെ മി​ക​ച്ച സ​മ​യം (49.62 സെ) ​താ​ര​ത്തി​ന്​ സെ​മി​യി​ൽ പു​റ​ത്തെ​ടു​ക്കാ​നാ​യി​ല്ല. മൂ​ന്നാം റൗ​ണ്ടി​ൽ മ​ത്സ​രി​ച്ച ജാ​ബി​ർ അ​ഞ്ചാം സ്​​ഥാ​ന​ത്താ​ണ്​ (49.71 സെ) ​ഫി​നി​ഷ്​ ചെ​യ്​​ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sports newsindian athletesWorld Athletics Meet
News Summary - World Athletics - Indian athletes in final - Sports news
Next Story