Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightEventschevron_rightമിക്​സ്​ഡ്​ റിലേ: ലോക...

മിക്​സ്​ഡ്​ റിലേ: ലോക റെക്കോഡോടെ യു.എസ്​; ഇന്ത്യ ഏഴാമത്​

text_fields
bookmark_border
മിക്​സ്​ഡ്​ റിലേ: ലോക റെക്കോഡോടെ യു.എസ്​; ഇന്ത്യ ഏഴാമത്​
cancel
camera_alt??.?? ??????? ?????????????
ദോഹ: ലോക അത്​ലറ്റിക്​ വേദിയിൽ മലയാളത്തിളക്കം സ്വപ്​നം കണ്ടവരെ നിരാശരാക്കി 4X400 മീറ്റർ റിലേയിൽ ഇന്ത്യ ഏഴാമത്​. ലോക റെക്കോഡോടെ യു.എസ്​ (3:09.34) ഒന്നാമതെത്തിയ ആവേ​ശപ്പോരാട്ടത്തിൽ ജമൈക്കൻ സംഘം രണ്ടാമതും (3:11.78) ബഹ്​റൈൻ മൂന്നാമതും (3:11.82) എത്തി.

മുഹമ്മദ്​ അനസ്​, വി.കെ വിസ്​മയ, ജിസ്​ന മാത്യു, നോഹ നിർമൽ ടോം എന്നിവർ ഇന്ത്യക്കായി ട്രാക്കിലിറങ്ങിയപ്പോൾ അതിവേഗത്തി​​െൻറ തമ്പുരാക്കൻമാരെ ഒപ്പം പിടിക്കാൻ മലയാളിപ്പട നന്നേ പ്രയാസപ്പെട്ടു. എട്ടു ടീമുകൾ മാറ്റുരച്ച കലാശപ്പോരിൽ ബ്രിട്ടൻ, പോളണ്ട്​, ബെൽജിയം, ബ്രസീൽ എന്നിവയായിരുന്നു മറ്റു ടീമുകൾ.

ബ്രസീൽ ഇന്ത്യക്കു പിറകെ എട്ടാമതായി. ഹീറ്റ്​സിൽ കുറിച്ച സമയത്തെക്കാൾ മെച്ചപ്പെട്ട പ്രകടനമായിരുന്നു ഫൈനലിലെങ്കിലും ലോക റെക്കോഡ്​ പിറന്ന വേദിയിൽ വമ്പൻമാരുടെ മാസ്​മരിക പ്രകടനത്തിനു മുന്നിൽ ഇന്ത്യൻ പ്രതീക്ഷകൾ അസ്​തമിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:World Athletics Championships
News Summary - World Athletics Championships
Next Story