ല​ണ്ട​നി​ൽ ഇ​ന്ന്​ കൊ​ടി​യി​റ​ക്കം

  • അ​വ​സാ​ന ദി​നം 11 ഫൈ​ന​ൽ,  •ചാമ്പ്യൻപട്ടമു​റ​പ്പി​ച്ച്​ അ​മേ​രി​ക്ക

07:55 AM
13/08/2017
london-Meet

ല​ണ്ട​ൻ: ഇ​തി​ഹാ​സ​ങ്ങ​ളു​ടെ ച​രി​ത്ര​വി​ട​വാ​ങ്ങ​ലി​ന്​ വേ​ദി​യാ​യ ലോ​ക അ​ത്​​ല​റ്റി​ക്​​സ്​ ചാ​മ്പ്യ​ൻ​ഷി​പ്പി​ന്​ ഇ​ന്ന്​ കൊ​ടി​യി​റ​ക്കം. അ​വ​സാ​ന ദി​ന​ത്തി​െ​ല 11 ഫൈ​ന​ലു​ക​ളോ​ടെ ല​ണ്ട​നി​ലെ ഒ​ളി​മ്പി​ക്​​സ്​ സ്​​റ്റേ​ഡി​യം പ​ത്തു​ദി​ന​ത്തി​ലെ പോ​രാ​ട്ട​ത്തോ​ട്​ യാ​ത്ര​പ​റ​യും. പ​ട്ടി​ക​യി​ൽ മു​ന്നി​ലു​ള്ള അ​മേ​രി​ക്ക​ക്ക്​ ര​ണ്ടും മൂ​ന്നും സ്​​ഥാ​ന​ത്തു​ള്ള​വ​രു​മാ​യി ഇ​ര​ട്ടി​യി​ലേ​റെ മെ​ഡ​ലി​​െൻറ ലീ​ഡു​ണ്ട്. എ​ട്ടു​ സ്വ​ർ​ണ​വും എ​ട്ടു വെ​ള്ളി​യും ഏ​ഴു​ വെ​ങ്ക​ല​വു​മാ​യി അ​മേ​രി​ക്ക 23​ മെ​ഡ​ൽ പോ​ക്ക​റ്റി​ലാ​ക്കി ചാ​മ്പ്യ​ൻ​പ​ട്ടം ഉ​റ​പ്പാ​ക്കി​യ​പ്പോ​ൾ, ര​ണ്ടാം ​സ്​​ഥാ​ന​ത്തു​ള്ള കെ​നി​യ​ക്ക്​ മൂ​ന്നു​ സ്വ​ർ​ണ​വു​മാ​യി എ​ട്ടു​ മെ​ഡ​ൽ മാ​ത്ര​മാ​ണു​ള്ള​ത്. ക​ഴി​ഞ്ഞ ത​വ​ണ ബെ​യ്​​ജി​ങ്ങി​ൽ കൈ​വി​ട്ട ചാ​മ്പ്യ​ൻ​പ​ട്ടം ഉ​റ​പ്പി​ച്ചാ​ണ്​ അ​മേ​രി​ക്ക​യു​ടെ കു​തി​പ്പ്. 

സ്വ​ർ​ണം നി​ല​നി​ർ​ത്തി ഷി​പ്പേ​ഴ്​​സ്​
200 മീ​റ്റ​റി​ലെ ലോ​ക ചാ​മ്പ്യ​ൻ​ഷി​പ്​ സ്വ​ർ​ണം നി​ല​നി​ർ​ത്തി ഡ​ച്ച്​ സ്​​പ്രി​ൻ​റ​ർ ഡ​ഫി​ൻ ഷി​പ്പേ​ഴ്​​സി​​െൻറ ഉ​ജ്ജ്വ​ല ഫി​നി​ഷ്​. 2015 ബെ​യ്​​ജി​ങ്ങി​ൽ നേ​ടി​യ സ്വ​ർ​ണം റി​യോ ഒ​ളി​മ്പി​ക്​​സി​ൽ വെ​ള്ളി​യാ​യി മാ​റി​യ​പ്പോ​ൾ നി​രാ​ശ​പ്പെ​ട്ട ഡ​ച്ച്​​താ​രം ല​ണ്ട​നി​ലെ സ്വ​ർ​ണ​വു​മാ​യി അ​ര​ലാ​പ്പ്​ ഒാ​ട്ട​ത്തി​ലെ അ​ജ​യ്യ സാ​ന്നി​ധ്യ​മാ​യി മാ​റി. 22.05 സെ​ക്ക​ൻ​ഡി​ൽ ഡ​ഫി​ൻ ഷി​േ​പ്പ​ഴ്​​സ്​ സ്വ​ർ​ണ​ത്തി​ലേ​ക്ക്​ ഫി​നി​ഷ്​ ചെ​യ്​​ത​പ്പോ​ൾ, ​െഎ​വ​റി​കോ​സ്​​റ്റി​​െൻറ മ​രി​യ ജോ​സി ത​ലു (20.08 സെ) ​വെ​ള്ളി​യും ബ​ഹാ​മ​സി​​െൻറ ഷോ​ൺ മി​ല്ല​ർ (22.15 സെ) ​വെ​ങ്ക​ല​വും നേ​ടി. കാ​ലി​ലെ പ​രി​ക്കു​ മ​റ​ന്ന്​ ഒാ​ടി​യ ബ്രി​ട്ട​​െൻറ ദി​ന ആ​ഷ​ർ സ്​​മി​ത്ത്​ നാ​ലാ​മ​താ​യി. 100 മീ​റ്റ​റി​ൽ വെ​ങ്ക​ല​ത്തി​ലേ​ക്ക്​ പി​ന്ത​ള്ള​പ്പെ​ട്ട ഷി​പ്പേ​ഴ്​​സി​​െൻറ ക​ണ​ക്കു​തീ​ർ​ക്ക​ൽ​കൂ​ടി​യാ​യി​രു​ന്നു 200ലെ ​സ്വ​ർ​ണം. 

ഗോ​ൾ​ഡ​ൻ റീ​സ്​ 
ശ​നി​യാ​ഴ്​​ച​യും ര​ണ്ടു​ സ്വ​ർ​ണം​കൂ​ടി അ​മേ​രി​ക്ക സ്വ​ന്ത​മാ​ക്കി​​യ​പ്പോ​ൾ തി​ള​ങ്ങി​യ​ത്​ ലോ​ങ്​​ജം​പി​ൽ തു​ട​ർ​ച്ച​യാ​യി നാ​ലാം ത​വ​ണ​യും ജേ​താ​വാ​യ ബ്രി​ട്ട്​​നി റീ​സ്. 2009 ബെ​യ്​​ജി​ങ്ങി​ൽ തു​ട​ങ്ങി​യ സു​വ​ർ​ണ​​ക്കു​തി​പ്പ്​ 2011, 2013, 2015 ലോ​ക മീ​റ്റു​ക​ൾ​ക്കൊ​ടു​വി​ൽ ല​ണ്ട​നി​ലും ആ​വ​ർ​ത്തി​ച്ചു. 2012 ഒ​ളി​മ്പി​ക്​​സി​ൽ സ്വ​ർ​ണ​വും റി​യോ ഒ​ളി​മ്പി​ക്​​സി​ൽ വെ​ള്ളി​യും നേ​ടി​യ റീ​സി​നെ വെ​ല്ലാ​ൻ വ​നി​ത ലോ​ങ്​​ജം​പ്​ പി​റ്റി​ൽ ആ​ളി​ല്ലെ​ന്ന്​ ല​ണ്ട​ൻ കൂ​ടി ഒാ​ർ​മി​പ്പി​ച്ചു. ത​​െൻറ മൂ​ന്നാം ശ്ര​മ​ത്തി​ൽ 7.02 മീ​റ്റ​ർ ദൂ​രം പ​റ​ന്നാ​ണ്​ ബ്രി​ട്ട്​​നി സ്വ​ർ​ണ​ത്തി​ലേ​ക്ക്​ ഫി​നി​ഷ്​ ചെ​യ്​​ത​ത്. സ്വ​ത​ന്ത്ര താ​രം ഡാ​രി ക്ലി​ഷി​ന ​െവ​ള്ളി​യും അ​മേ​രി​ക്ക​യു​ടെ ടി​യാ​ന ബ​ർ​തോ​ലെ​റ്റ വെ​ങ്ക​ല​വും നേ​ടി. 

3000മീ ​സ്​​റ്റീ​പ്പ്​​ൾ​ചേ​സി​ൽ എ​മ്മ കൊ​​ബൂ​ണും (9മി 02.58 ​സെ) അ​മേ​രി​ക്ക​ക്കാ​യി ​സ്വ​ർ​ണ​വും, ഹാ​മ​ർ​ത്രോ​യി​ൽ പോ​ള​ണ്ടി​​െൻറ പ​വേ​ൽ ​ഫാ​ഡെ​ക്​ (79.81മീ) ​സ്വ​ർ​ണം നേ​ടി.

COMMENTS