ശീതകാല ഒളിമ്പിക്സ്; ആദ്യ സ്വർണം സ്വീഡന്
text_fieldsപ്യോങ്യാങ്: ദക്ഷിണ കൊറിയയിൽ നടക്കുന്ന ശീതകാല ഒളിമ്പിക്സിന് സ്വീഡിഷ് സ്വർണവേട്ടയോടെ തുടക്കം. വനിത സ്കിയാതൺ ക്രോസ് കൺട്രിയിൽ സ്വീഡെൻറ ചാർലോെട്ട കല്ലയാണ് ആദ്യ സ്വർണമെഡൽ നേടിയത്. തുടർച്ചയായ മൂന്നാം സ്വർണവും ലക്ഷ്യമിെട്ടത്തിയ നോർവെയുടെ മാരിറ്റ് ബോർജനിനെ തോൽപിച്ചാണ് കല്ലയുടെ കുതിപ്പ്. മാരിറ്റ് ബോർജൻ രണ്ടാം സ്ഥാനംകൊണ്ട് തൃപ്തിപ്പെടേണ്ടിവന്നപ്പോൾ, ഫിൻലൻഡിെൻറ ക്രിസ്റ്റ പർമകോസ്കി വെങ്കലം നേടി. ശീതകാല ഒളിമ്പിക്സ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ മെഡലുകൾ (11) നേടിയ താരമാണ് മാരിറ്റ്.
സ്വീഡനു പുറമെ ആദ്യദിനം ജർമനി, കൊറിയ നെതർലൻഡ്സ് എന്നിവരും സ്വർണം നേടി. 3000 മീറ്റർ വനിത വിഭാഗം സ്പീഡ് സ്കേറ്റിങ്ങിൽ നെതർലൻഡ്സ് മെഡലുകൾ തൂത്തുവാരി. കാർലിൻ സ്വർണം നേടിയപ്പോൾ നാട്ടുകാരായ െഎറീൻ വസ്റ്റ് വെള്ളിയും ഡി ജോങ് വെങ്കലവും സ്വന്തമാക്കി. പുരുഷവിഭാഗം 1500 മീറ്റർ ഷോർട്ട് ട്രാക് സ്പീഡ് സ്കേറ്റിങ്ങിൽ കൊറിയയുടെ ലിം ഹോജുൻ സ്വർണവും നെതർലൻഡ്സിെൻറ ജിൻകി നെറ്റ് വെള്ളിയും നേടി. വനിത വിഭാഗം ബിയാതലണിലാണ് ജർമനി മെഡൽ വേട്ട തുടങ്ങിയത്. 7.5 കിലോമീറ്റർ സ്പ്രിൻറിൽ ജർമൻ താരം ലോറ ഡാൽമീർ പൊന്നണിഞ്ഞു.