Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightEventschevron_rightലേ​ല​പ്പ​ട്ടി​ക​യി​ല്‍...

ലേ​ല​പ്പ​ട്ടി​ക​യി​ല്‍ 110 താ​ര​ങ്ങ​ള്‍, കേ​ര​ള​ത്തി​ല്‍നി​ന്ന് വെ​റും 12 പേ​ര്‍

text_fields
bookmark_border
Volley
cancel
camera_alt??????, ??????? ?????????

കോ​ഴി​ക്കോ​ട്: പ്ര​ഥ​മ പ്രോ​വോ​ളി ലീ​ഗി​ല്‍ ദേ​ശീ​യ വോ​ളി​ബാ​ള്‍ കൊ​ച്ചി​യി​ലാ​ണ് അ​ര​ങ്ങേ​റു​ന്ന​തെ​ങ്കി​ലും കേ​ര​ള​ത്തി​ല്‍നി​ന്ന് ലേ​ല​പ്പ​ട്ടി​ക​യി​ലു​ള്ള​ത് 12 പേ​ര്‍ മാ​ത്രം. ദേ​ശീ​യ വോ​ളി​കി​രീ​ടം തു​ട​ര്‍ച്ച​യാ​യി ര​ണ്ടു​വ​ട്ടം സ്വ​ന്ത​മാ​ക്കി​യ കേ​ര​ള​ത്തി​ലെ മി​ക​ച്ച താ​ര​ങ്ങ​ളെ 110ലേ​റെ പേ​രു​ള്ള ലേ​ല​പ്പ​ട്ടി​ക​യി​ലു​ള്‍പ്പെ​ടു​ത്തി​യി​ട്ടി​ല്ല. കോ​ഴി​ക്കോ​ട്ട് ന​ട​ന്ന ദേ​ശീ​യ വോ​ളി ചാ​മ്പ്യ​ന്‍ഷി​പ്പി​ല്‍ ഫൈ​ന​ലി​ലെ വി​ജ​യ​ത്തി​ല്‍ നി​ര്‍ണാ​യ​ക പ​ങ്കു​വ​ഹി​ച്ച സെ​റ്റ​ർ എ​സ്. ജി​തി​ന്‍ ഉ​ൾ​പ്പെ​ടെ യു​വ​താ​ര​ങ്ങ​ളെ പ​രി​ഗ​ണി​ക്കാ​തെ​യാ​ണ് വോ​ളി​ബാ​ള്‍ ഫെ​ഡ​റേ​ഷ​ന്‍ (വി.​എ​ഫ്.​ഐ) പ​ട്ടി​ക​യൊ​രു​ക്കി​യ​ത്.

ഐ​ക​ണ്‍ താ​ര​ങ്ങ​ളാ​യി ജി.​എ​സ് അ​ഖി​നും ജെ​റോം വി​നീ​തു​മാ​ണ് കേ​ര​ള​ത്തി​ല്‍ നി​ന്നു​ള്ള​ത്. ഇ​ന്ത്യ​ന്‍ താ​ര​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ല്‍ ടോം ​ജോ​സ​ഫ്, സി. ​അ​ജി​ത്ത് ലാ​ല്‍, വി​ബി​ന്‍ എം. ​ജോ​ര്‍ജ്, പി. ​രോ​ഹി​ത് എ​ന്നി​വ​രു​ണ്ട്. ആ​ഭ്യ​ന്ത​ര താ​ര​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ല്‍ ​േബ്ലാ​ക്ക​റാ​യ മു​ജീ​ബ് മാ​ത്ര​മാ​ണു​ള്ള​ത്. അ​ണ്ട​ര്‍ 21 വി​ഭാ​ഗ​ത്തി​ല്‍ മു​ത്തു​സ്വാ​മി, സീ​ത​റാം, ജോ​ണ്‍ ജോ​സ​ഫ്, ലി​ജോ​യ് റോ​ബി​ൻ. 12 പേ​ര്‍ ഒാ​രോ ടീ​മി​ലു​മു​ണ്ടാ​കും. ഡേ​വി​ഡ് കാ​മ​റൂ​ണ്‍ ലീ, ​പോ​ള്‍ ലോ​ട്ട്മാ​ന്‍, കാ​ഴ്സ​ന്‍ ക്ല​ര്‍ക്ക്( മൂ​വ​രും യു.​എ​സ്.​എ), റൂ​ഡി വെ​ര്‍ഹോ​ഫ്( കാ​ന​ഡ), ടോ​മി​സ്ലാ​വ് കോ​സ്കോ​വി​ച്ച് ( തു​ര്‍ക്കി), നൊ​വി​ക ബെ​ലി​ക (സെ​ര്‍ബി​യ) എ​ന്നീ പ്ര​മു​ഖ വി​ദേ​ശ​താ​ര​ങ്ങ​ളും ലീ​ഗി​ല്‍ ക​ളി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:auctionmalayalam newssports newsvolley ballPro Volley
News Summary - Volley Auction, 12 Stars From Kerala - Sports News
Next Story