വിജയ് ഹസാരെ ട്രോഫി: ഹൈദരാബാദിനെതിരെ കേരളത്തിന് 62 റൺസ് ജയം
text_fieldsഹൈദരാബാദ്: വിജയ് ഹസാരെ ട്രോഫി ഗ്രൂപ് വിഭാഗത്തിൽ ഹൈദരാബാദിനെതിരെ കേരളത്തിന് 62 റൺസ് ജയം. ആദ്യ രണ്ടു കളിയിലെ തോൽവിക്കുശേഷമാണ് കേരളത്തിെൻറ ജയം. സ്കോർ: കേരളം 50 ഓ വറിൽ ഒമ്പതു വിക്കറ്റ് നഷ്ടത്തിൽ 227 റൺസ്. ഹൈദരാബാദ് 44.4 ഓവറിൽ 165 റൺസിന് എല്ലാവരും പുറത്ത്.
ആദ്യ പന്തിൽ തന്നെ കേരള ഓപണർ വിനൂപ് മനോഹരൻ പുറത്തായെങ്കിലും മധ്യനിര ഉണർന്നു കളിച്ചു. വിഷ്ണു വിനോദ് (29), ക്യാപ്റ്റൻ റോബിൻ ഉത്തപ്പ (33), സഞ്ജു സാംസൺ (35), സച്ചിൻ ബേബി (32), പി. രാഹുൽ (35), അക്ഷയ് ചന്ദ്രൻ (28) തുടങ്ങിയവർ ചെറുത്തുനിന്നത് ഭേദപ്പെട്ട സ്കോർ കണ്ടെത്താൻ സഹായകമായി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഹൈദരാബാദിനെ കേരളത്തിെൻറ കെ.എം. ആസിഫ്, സന്ദീപ് വാര്യർ, ബേസിൽ തമ്പി, അക്ഷയ് ചന്ദ്രൻ എന്നിവർ ചേർന്ന് ചെറിയ സ്കോറിന് ചുരുട്ടിക്കെട്ടുകയായിരുന്നു. കെ.എം. ആസിഫ് നാലു വിക്കറ്റ് വീഴ്ത്തിയപ്പോൾ മറ്റു മൂന്നു പേരും രണ്ടു വീതം വിക്കറ്റുകൾ സ്വന്തമാക്കി.