തി​രി​ച്ചു​ വ​ര​വി​ൽ ​േച​ച്ചി​യോ​ട്​ തോ​റ്റ്​ സെ​റീ​ന

  • ഇന്ത്യൻ വെൽസ്​ മൂന്നാം റൗണ്ടിലാണ്​ തോൽവി

22:54 PM
13/03/2018
serena-venus
മ​ത്സ​ര​ത്തിന്​ മുമ്പ്​ ഫോ​േട്ടാക്ക്​ പോസ്​ ചെയ്യുന്ന സെ​റീ​ന​യും വീ​ന​സും
ന്യൂ​യോ​ർ​ക്​​: അ​മ്മ​യാ​യി വീ​ണ്ടും കോ​ർ​ട്ടി​ൽ തി​രി​ച്ചെ​ത്തി​യ സെ​റീ​ന വി​ല്യം​സി​ന്​ ചേ​ച്ചി​ക്കു​ മു​ന്നി​ൽ അ​ടി​തെ​റ്റി. ഇ​ന്ത്യ​ൻ വെ​ൽ​സ്​ ടെ​ന്നി​സി​​​െൻറ മൂ​ന്നാം റൗ​ണ്ടി​ലാ​ണ്​ വീ​ന​സ്​ അ​നി​യ​ത്തി​യെ വീ​ഴ്​​ത്തി​യ​ത്. സ്​​കോ​ർ: 6-3, 6-4. 2017 ആ​സ്​​ട്രേ​ലി​യ​ൻ ഒാ​പ​ൺ കി​രീ​ട​മ​ണി​ഞ്ഞ​ശേ​ഷം അ​മ്മ​യാ​കാ​ൻ അ​വ​ധി​യി​ൽ പോ​യ സെ​റീ​ന ഇ​ന്ത്യ​ൻ വെ​ൽ​സി​ലൂ​ടെ​യാ​ണ്​ വീ​ണ്ടും കോ​ർ​ട്ടി​ൽ തി​രി​ച്ചെ​ത്തി​യ​ത്. ഒ​ന്നും ര​ണ്ടും റൗ​ണ്ടി​ൽ അ​നാ​യാ​സം ജ​യി​​ച്ചെ​ങ്കി​ലും ചേ​ച്ചി​ക്കു​മു​ന്നി​ൽ അ​ടി​തെ​റ്റി. ‘‘ന​ന്നാ​യി ക​ളി​ക്കാ​നാ​യി. പ​ക്ഷേ, താ​ളം വീ​ണ്ടെ​ടു​ക്കാ​ൻ ഇ​നി​യു​മേ​റെ പോ​ക​ണം’’ -മ​ത്സ​ര​ശേ​ഷം സെ​റീ​ന പ​റ​ഞ്ഞു. 
 
Loading...
COMMENTS