ഇൗ വർഷത്തെ മികച്ച അത്ലറ്റ്; ബോൾട്ടും ഗാറ്റ്ലിനും പട്ടികയിലില്ല
text_fieldsന്യൂയോർക്: ഇൗ വർഷത്തെ മികച്ച അത്ലറ്റിനുള്ള അവാർഡിന് പരിഗണിക്കുന്നവരുടെ പട്ടികയിൽ അമേരിക്കൻ താരം ജസ്റ്റിൻ ഗാറ്റ്ലിനും ജമൈക്കൻ ഇതിഹാസം ഉസൈൻ ബോൾട്ടുമില്ല. ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിലെ 100 മീറ്ററിൽ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടതാണ് ബോൾട്ടിന് തിരിച്ചടിയായത്. ബോൾട്ടിനെ മറികടന്ന് ഒന്നാം സ്ഥാനം നേടിയ ഗാറ്റ്്ലിൻ പട്ടികയിൽ ഇടംപിടിക്കുമെന്ന് കരുതിയിരുന്നെങ്കിലും രണ്ടു തവണ ഉത്തേജക മരുന്ന് ഉപയോഗത്തിന് പിടിയിലായത് അദ്ദേഹത്തിന് തിരിച്ചടിയായി. 10,000 മീറ്റർ ചാമ്പ്യൻ മോഫറയും 400 മീറ്റർ ജേതാവ് വെയ്ഡ് വാൻ നീകർക്കും പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്. പത്തു വീതം പുരുഷ-വനിത താരങ്ങളെയാണ് അവാർഡിന് പരിഗണിച്ചിരിക്കുന്നത്.
