Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightEventschevron_rightബോ​ൾ​ട്ട്​ ...

ബോ​ൾ​ട്ട്​ പ​ടി​യി​റ​ങ്ങി

text_fields
bookmark_border
ബോ​ൾ​ട്ട്​  പ​ടി​യി​റ​ങ്ങി
cancel
camera_alt????? ???????????????????? ?????????????????? 4x100 ???????? ????? ????????????? ????????? ???????? ???????????????????? ???????? ??????? ?????????????? ?????? ??????????
ല​ണ്ട​ൻ: വി​ട​വാ​ങ്ങ​ൽ പോ​രാ​ട്ട​ത്തി​ൽ ഉ​സൈ​ൻ ബോ​ൾ​ട്ടി​ന്​ സ്വ​ർ​ണം ല​ഭി​ച്ചോ, അ​തോ ജ​സ്​​റ്റി​ൻ ഗാ​റ്റ്​​ലി​നും ക്രി​സ്​​റ്റ്യ​ൻ കോ​ൾ​മാ​നും മൈ​ക്​ റോ​ജേ​ഴ്​​സും ബി​ജെ ലീ​യും അ​ട​ങ്ങി​യ അ​മേ​രി​ക്ക​ൻ സം​ഘം ആ ​മെ​ഡ​ലും റാ​ഞ്ചി​യോ. പു​ല​ർ​ച്ചെ 2.20ന്​ ​സ​മാ​പി​ച്ച 4x100 മീ​റ്റ​ർ റി​ലേ ഫൈ​ന​ലി​​​െൻറ ഫ​ലം എ​ന്താ​യാ​ലും ഉ​സൈ​ൻ ബോ​ൾ​ട്ട്​ എ​ന്ന ഇ​തി​ഹാ​സ പു​രു​ഷ​ൻ ട്രാ​ക്കി​നോ​ട്​ വി​ട​പ​റ​ഞ്ഞു​ക​ഴി​ഞ്ഞു. ല​ണ്ട​ൻ ഒ​ളി​മ്പി​ക്​ സ്​​റ്റേ​ഡി​യ​ത്തി​ലെ റി​ലേ ഫൈ​ന​ൽ ബോ​ൾ​ട്ടി​​​െൻറ സ്വ​പ്​​ന​സ​മാ​ന​മാ​യ ക​രി​യ​റി​​​െൻറ അ​വ​സാ​ന ഒാ​ട്ട​മാ​യി​രു​ന്നു. ല​ണ്ട​നി​ലെ ബാ​ല​ൻ​സ്​ ഷീ​റ്റ്​ എ​ന്താ​യാ​ലും 11 ലോ​ക ചാ​മ്പ്യ​ൻ​ഷി​പ്​​ സ്വ​ർ​ണ​വും എ​ട്ട്​ ഒ​ളി​മ്പി​ക്​​സ്​ സ്വ​ർ​ണ​വും ത​ങ്ക​പ്ര​ഭ​വി​ത​റു​ന്ന ക​രി​യ​റി​ന്​ ഇ​തൊ​ന്നും ബാ​ധി​ക്കു​ന്നി​ല്ല.

2008 ബെ​യ്​​ജി​ങ്​ ഒ​ളി​മ്പി​​ക്​​സോ​ടെ സ്​​പ്രി​ൻ​റ്​ ട്രാ​ക്കി​ലെ രാ​ജാ​വാ​യി വാ​ണ ഉ​സൈ​ൻ ബോ​ൾ​ട്ട്​ ഒ​മ്പ​താം വ​ർ​ഷ​ത്തി​ലാ​ണ്​ ക​രി​യ​ർ അ​വ​സാ​നി​പ്പി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ റി​യോ ഒ​ളി​മ്പി​ക്​​സി​ൽ ഹാ​ട്രി​ക്​ സ്വ​ർ​ണം നേ​ടി, ലോ​ക ചാ​മ്പ്യ​ൻ​ഷി​പ്പോ​ടെ വി​ട​പ​റ​യു​മെ​ന്ന്​ പ്ര​ഖ്യാ​പി​ച്ച ബോ​ൾ​ട്ടി​ന്​ ലോ​കം ​ഇ​തി​ഹാ​സ​ത്തി​നൊ​ത്ത യാ​ത്ര​യ​യ​പ്പ്​ ഒ​രു​ക്കി​യെ​ങ്കി​ലും ഒ​ളി​മ്പി​ക്​​സ്​ സ്​​റ്റേ​ഡി​യ​ത്തി​ലെ ട്രാ​ക്കി​ൽ ഭാ​ഗ്യം തു​ണ​ച്ചി​ല്ല. 100 മീ​റ്റ​റി​ൽ ജ​സ്​​റ്റി​ൻ ഗാ​റ്റ്​​ലി​നും കോ​ൾ​മാ​നും പി​ന്നി​ലാ​യ ബോ​ൾ​ട്ട്​ വെ​ങ്ക​ലം​കൊ​ണ്ട്​ തൃ​പ്​​തി​യ​ട​യു​ക​യാ​യി​രു​ന്നു. 

അ​വ​സാ​ന പ്ര​തീ​ക്ഷ​യാ​യ റി​ലേ​യി​ൽ ആ​ധി​കാ​രി​ക കു​തി​പ്പോ​ടെ​ത​ന്നെ​യാ​ണ്​ ബോ​ൾ​ട്ടി​​​െൻറ ജ​മൈ​ക്ക ഫൈ​ന​ൽ യോ​ഗ്യ​ത നേ​ടി​യ​ത്. ര​ണ്ടാം ഹീ​റ്റ്​​സി​ൽ 37.95 സെ​ക്ക​ൻ​ഡ്​ എ​ന്ന സീ​സ​ണി​ലെ മി​ക​ച്ച സ​മ​യ​ത്തി​ലാ​ണ്​ ടി​ക്വെ​ൻ​ഡോ ​ട്രാ​സി, ജൂ​ലി​യ​ൻ ഫോ​ർ​ടി, മൈ​ക​ൽ കാം​പെ​ൽ, ഉ​സൈ​ൻ ബോ​ൾ​ട്ട്​ എ​ന്നി​വ​ര​ട​ങ്ങി​യ ടീം ​ഫി​നി​ഷ്​ ചെ​യ്​​ത​ത്. ഒ​ന്നാം ഹീ​റ്റ്​​സി​ൽ ആ​ദ്യ​മെ​ത്തി​യ അ​മേ​രി​ക്ക 37.70 സെ​ക്ക​ൻ​ഡി​ലാ​ണ്​ ഫി​നി​ഷ്​ ചെ​യ്​​ത​ത്. വി​ട​വാ​ങ്ങ​ൽ പോ​രാ​ട്ട​ത്തി​ൽ 100 മീ​റ്റ​റി​ലെ സ്വ​ർ​ണ​ന​ഷ്​​ട​ത്തി​​​െൻറ നി​രാ​ശ​യി​ലാ​ണ്​ ബോ​ൾ​ട്ട്​ റി​ലേ​യി​ലെ​ത്തി​യ​ത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:athleticsIAAFusain boltmalayalam newssports newsWorld Athletics ChampionshipsFarewell
News Summary - Usain Bolt Farewell World Championships- Sports news
Next Story