കണ്ണീരോടെ ഉസൈൻ ബോൾട്ട് ട്രാക്കിനോട് വിടപറഞ്ഞു

08:40 AM
13/08/2017
  • Usain bolt

ലണ്ടൻ: അവസാന മൽസരത്തിൽ സ്വർണവുമായി വിട വാങ്ങാമെന്ന ഉസൈൻ ബോൾട്ടി​​​​​​െൻറ സ്വപ്​നങ്ങൾ പൊലിഞ്ഞു. ലോക അത്ലറ്റിക്ക് മീറ്റിൽ  4X100 മീറ്റർ റിലേയിൽ അവസാന ലാപ്പിലോടിയ ബോൾട്ടിന്​ പേശിവലിവിനെ തുടർന്ന്​ മൽസരം പൂർത്തിയാക്കാനായില്ല. 37.47 സെക്കൻഡിൽ മൽസരം പൂർത്തിയാക്കിയ​ ബ്രിട്ട​​നാണ് സ്വർണം നേടിയത്. അമേരിക്ക, ജപ്പാൻ എന്നീ രാജ്യങ്ങൾ യഥാക്രമം വെള്ളിയും വെങ്കലവും സ്വന്തമാക്കി.

 


വേഗത കൊണ്ട് ലോകത്തെ വിസ്മയിപ്പിച്ച ബോൾട്ടിനെ തൻെറ കരിയറിലെ അവസാന മത്സരത്തിൽ കാത്ത് വെച്ചത് അപ്രതീക്ഷിതമായ വിടവാങ്ങലായിരുന്നു. അവസാന ലാപ്പിൽ ബോൾട്ടിന്​ ബാറ്റൺ ലഭിക്കു​േമ്പാൾ മൂന്നാം സ്ഥാനത്തായിരുന്നു ജമൈക്ക. ബോൾട്ടിന്റെ ഇടതു ഭാഗത്ത് ബ്രിട്ടനും വലത് അമേരിക്കയും കുതിക്കുകയായിരുന്നു. ബോൾട്ടി​​​​​​െൻറ ഒറ്റക്കുതിപ്പിലൂടെ സ്വർണ്ണത്തിലേക്ക്​ ജമൈക്ക ഒാടി കയറുമെന്നാണ്​ എല്ലാവരും പ്രതീക്ഷിച്ചിരുന്നത്​.എന്നാൽ പിന്നീട്​ നടന്നത്​ കായിക പ്രേമികൾ മറക്കാനാഗ്രഹിക്കുന്ന സംഭവങ്ങളായിരുന്നു.
 


50 മീറ്റർ ഒാട്ടം പൂർത്തിയാക്കിയുടൻ ബോൾട്ട്​ പേശിവലിവിനെ തുടർന്ന്​ വേഗം കുറച്ച ബോൾട്ട് വേദനകൊണ്ട് പുളഞ്ഞ് ഞൊണ്ടിച്ചാടി ട്രാക്കിലേക്കു വീണത് നൊമ്പരത്തോടെയാണ് കായികലോകം കണ്ടത്. പിന്നീട്​ മൽസരത്തി​​​​​​െൻറ ജയപരാജയങ്ങൾക്കുമപ്പുറം ​സ്​റ്റേഡിയത്തിലെ മുഴുവൻ കണ്ണുകളും ഉസൈൻ ബോൾട്ട്​ എന്ന വേഗരാജാവിലായിരുന്നു. വനിതാ വിഭാഗം 4-100 മീറ്റർ റിലേയിൽ 41.82 സെക്കൻഡിൽ ഓടിയെത്തി അമേരിക്കയാണ് സ്വർണം നേടിയത്. ആതിഥേയരായ ബ്രിട്ടൻ വെള്ളിയും (42.12), ജമൈക്ക വെങ്കലവും നേടി. 
 

 

COMMENTS