ഗുവാഹതിയിൽ ആവേശം പോരാ
text_fieldsഗുവാഹതി: ഫിഫ അണ്ടർ 17 ലോകകപ്പിന് ആഴ്ചകൾ മാത്രം ബാക്കിനിൽക്കെ ടൂർണമെൻറിെൻറ പ്രധാന വേദികളിലൊന്നായ ഗുവാഹതിയിലെ ടിക്കറ്റ് വിൽപനയിൽ അപ്രതീക്ഷിത ഇടിവെന്ന് ടൂർണമെൻറ് ഡയറക്ടർ ജാവിയർ സെപ്പി. വിൽപനയിൽ കൊൽക്കത്തക്കും കൊച്ചിക്കും പിന്നിൽ മൂന്നാംസ്ഥാനത്താണ് ഇപ്പോൾ ഗുവാഹതി. ഗ്രൂപ് ഇ മത്സരങ്ങളുടെ വേദിയായ ഇന്ദിര ഗാന്ധി അത്ലറ്റിക് സ്റ്റേഡിയത്തിൽ ആദ്യ രണ്ടുഘട്ടത്തിലും ടിക്കറ്റ് വിൽപനയിൽ മികച്ച പ്രതികരണമുണ്ടായിരുന്നു.
ഫ്രാൻസ്, ജപ്പാൻ, ഹോണ്ടുറസ്, ന്യൂകാലിഡോണിയ ടീമുകളാണ് ഗ്രൂപ്ഇയിൽ കളിക്കുന്നത്. ഗ്രൂപ് എഫിലെ ഒരു മത്സരവും, പ്രീക്വാർട്ടർ, ക്വാർട്ടർ, സെമി ഫൈനൽ മത്സരങ്ങളും ഇവിടെ നടക്കുന്നുണ്ട്. എന്തുതന്നെയായാലും, ഫുട്ബാൾ ജനങ്ങളുടെ വിശ്വാസരീതിയായ ഗുവാഹതിപോലൊരിടത്ത് ടൂർണമെൻറ് തുടങ്ങുന്നതിനുമുമ്പ് തന്നെ വിൽപന പൂർത്തിയായിരിക്കുമെന്ന ആത്മവിശ്വാസവും സെപ്പി പ്രകടിപ്പിച്ചു.
