Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightEventschevron_rightകായിക തർക്ക...

കായിക തർക്ക പരിഹാരത്തിന്​ ട്രൈബ്യൂണൽ

text_fields
bookmark_border
കായിക തർക്ക പരിഹാരത്തിന്​ ട്രൈബ്യൂണൽ
cancel

തി​രു​വ​ന​ന്ത​പു​രം: കാ​യി​ക​താ​ര​ങ്ങ​ളും സം​ഘ​ട​ന​ക​ളും സ്​​പോ​ർ​ട്​​സ്​ കൗ​ൺ​സി​ലും ത​മ്മി​ലെ ത​ർ​ക് കം പ​രി​ഹ​രി​ക്കു​ന്ന​തി​ന്​ അ​പ്പ​ലേ​റ്റ്​ ട്രൈ​ബ്യൂ​ണ​ൽ രൂ​പ​വ​ത്​​ക​രി​ക്കു​ന്ന​തി​നും സ്​​പോ​ർ​ട്​ ​സ്​ കൗ​ൺ​സി​ലു​ക​ൾ അ​ഴി​ച്ചു​പ​ണി​യു​ന്ന​തി​നും ല​ക്ഷ്യ​മി​ട്ടു​ള്ള​ കേ​ര​ള സ്​​പോ​ർ​ട്​​സ്​ ഭേ​ദ​ഗ​തി ബി​ല്ലി​ന്​ നി​യ​മ​സ​ഭ​യു​ടെ അം​ഗീ​കാ​രം. മ​റ്റാ​വ​ശ്യ​ത്തി​ന്​ ഉ​പ​യോ​ഗി​ക്കു​ന്ന സ്​​റ്റേ​ഡി​യ​ങ്ങ​ളും ക​ളി​സ്​​ഥ​ല​ങ്ങ​ളും സ​ർ​ക്കാ​റി​ന്​ ഏ​റ്റെ​ടു​ക്കാ​നു​ള്ള അ​ധി​കാ​ര​വും നി​യ​മ​ത്തി​ലു​ണ്ട്. അ​ന​ർ​ഹ​ർ കാ​യി​ക സം​ഘ​ട​ന​ക​ൾ കൈ​യ​ട​ക്കു​ന്ന സാ​ഹ​ച​ര്യം ഒ​ഴി​വാ​ക്കാ​ൻ നി​യ​മ​ത്തി​ലൂ​ടെ സാ​ധി​ക്കു​മെ​ന്ന്​ മ​ന്ത്രി ഇ.​പി. ജ​യ​രാ​ജ​ൻ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

നി​യ​മ​വ​കു​പ്പ്​ സെ​ക്ര​ട്ട​റി, ജി​ല്ല ജ​ഡ്​​ജി​യാ​കാ​ൻ യോ​ഗ്യ​നാ​യ വ്യ​ക്തി, കാ​യി​ക​മേ​ഖ​ല​യി​ൽ വി​ദ​ഗ്​​ധ​നാ​യ വ്യ​ക്തി​ എ​ന്നി​വ​രു​ൾ​പ്പെ​ട്ട​താ​കും അ​പ്പ​േ​ല​റ്റ്​ ട്രൈ​ബ്യൂ​ണ​ൽ. സ്​​പോ​ർ​ട്​​സ്​ കൗ​ൺ​സി​ലി​നെ രാ​ഷ്​​ട്രീ​യ​മു​ക്ത​മാ​ക്കി കാ​യി​ക​താ​ര​ങ്ങ​ൾ​ക്ക്​ പ്രാ​ധാ​ന്യം ന​ൽ​കു​ന്ന നി​ല​യി​ലാ​ണ്​ നി​യ​മ​ഭേ​ദ​ഗ​തി. സം​സ്​​ഥാ​ന, ജി​ല്ല സ്​​പോ​ർ​ട്​​സ്​ കൗ​ൺ​സി​ൽ ഭാ​ര​വാ​ഹി​ക​ളെ ഭാ​ര​വാ​ഹി​ക​ൾ​ക്കി​ട​യി​ൽ​നി​ന്നാ​കും തെ​ര​ഞ്ഞെ​ടു​ക്കു​ക.

കൗ​ൺ​സി​ൽ, അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ളു​ടെ​യും അം​ഗ​ങ്ങ​ളു​ടെ​യും പ്രാ​യ​പ​രി​ധി 70 വ​യ​സ്സാ​യി നി​ശ്ച​യി​ച്ചു. സം​സ്​​ഥാ​ന, ജി​ല്ല സ്​​പോ​ർ​ട്​​സ്​ കൗ​ൺ​സി​ൽ പ്ര​സി​ഡ​ൻ​റ്, വൈ​സ് ​പ്ര​സി​ഡ​ൻ​റ്​ എ​ന്നി​വ​രു​ടെ കാ​ലാ​വ​ധി പ​ത്ത്​ വ​ർ​ഷ​മാ​ണ്.

കൗ​ൺ​സി​ൽ തെ​ര​ഞ്ഞെ​ടു​പ്പ്​ ഫെ​ബ്രു​വ​രി ഒ​മ്പ​തി​ന്​

പു​തി​യ നി​യ​മ​ത്തി​​െൻറ അ​ടി​സ്​​ഥാ​ന​ത്തി​ൽ തെ​ര​ഞ്ഞെ​ടു​പ്പി​ലൂ​ടെ​യു​ള്ള പു​തി​യ സം​സ്​​ഥാ​ന സ്​​പോ​ർ​ട്​​സ്​ കൗ​ൺ​സി​ൽ ഭ​ര​ണ​സ​മി​തി അ​ടു​ത്ത​വ​ർ​ഷം ഫെ​ബ്രു​വ​രി ഒ​മ്പ​തി​ന്​ നി​ല​വി​ൽ​വ​രും. വോ​ട്ട​ർ​പ​ട്ടി​ക ജ​നു​വ​രി 12ന്​ ​പ്ര​സി​ദ്ധീ​ക​രി​ക്കും. 19വ​രെ ആ​ക്ഷേ​പം ന​ൽ​കാം.

അ​ന്തി​മ​വോ​ട്ട​ർ​പ​ട്ടി​ക 22ന്​ ​പ്ര​സി​ദ്ധീ​ക​രി​ക്കും. ഇ​തി​നി​ട​യി​ൽ ജി​ല്ല സ്​​പോ​ർ​ട്​​സ്​ കൗ​ൺ​സി​ൽ, സം​ഘ​ട​ന​ക​ൾ എ​ന്നി​വ​യു​ടെ ഭാ​ര​വാ​ഹി​ക​ളെ നി​ശ്ച​യി​ക്ക​ണ​മെ​ന്ന്​ മ​ന്ത്രി ഇ.​പി. ജ​യ​രാ​ജ​ൻ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sportsEP Jayarajanmalayalam newssports newsTribunel
News Summary - tribunel for sports problem solving -sports news
Next Story