ഷൂ​ട്ടി​ങ്​: തേ​ജ​സ്വി​നി സാ​വ​ന്തി​ന്​ ഒ​ളി​മ്പി​ക്​​സ്​ യോ​ഗ്യ​ത

21:31 PM
09/11/2019

ദോ​ഹ: 14ാമ​ത്​ ഏ​ഷ്യ​ൻ ഷൂ​ട്ടി​ങ്​ ചാ​മ്പ്യ​ൻ​ഷി​പ്പി​ലൂ​ടെ മ​റ്റൊ​രു ഇ​ന്ത്യ​ൻ​താ​ര​വും 2020 ടോ​ക്യോ ഒ​ളി​മ്പി​ക്​​സി​ന്​ യോ​ഗ്യ​ത ഉ​റ​പ്പി​ച്ചു. വ​നി​താ വി​ഭാ​ഗ​ത്തി​​ലെ സീ​നി​യ​ർ താ​രം തേ​ജ​സ്വി​നി സാ​വ​ന്താ​ണ്​ 50 മീ​റ്റ​ർ റൈ​ഫി​ൾ ത്രീ ​പൊ​സി​ഷ​നി​ൽ ഒ​ളി​മ്പി​ക്​​സ്​ യോ​ഗ്യ​ത നേ​ടി​യ​ത്.

 

2008, 2012, 2016 ഒ​ളി​മ്പി​ക്​​സ്​ യോ​ഗ്യ​ത ത​ല​നാ​രി​ഴ​ക്ക്​ ന​ഷ്​​ട​മാ​യ വെ​റ്റ​റ​ൻ താ​ര​ത്തി​നു​ മു​ന്നി​ൽ ഇ​ക്കു​റി യോ​ഗ്യ​താ​മാ​ർ​ക്ക്​ വ​ഴ​ങ്ങി. ഇ​ന്ത്യ​യി​ൽ​നി​ന്ന്​ ടോ​ക്യോ​വി​ലേ​ക്ക്​ യോ​ഗ്യ​ത നേ​ടു​ന്ന 12ാമ​ത്തെ ഷൂ​ട്ടി​ങ്​ താ​ര​മാ​ണ്​ തേ​ജ​സ്വി​നി. ഏ​ഷ്യ​ൻ ചാ​മ്പ്യ​ൻ​ഷി​പ്പി​​െൻറ ഫൈ​ന​ലി​ൽ ഇ​ടം​നേ​ടി​യെ​ങ്കി​ലും ​െമ​ഡ​ൽ പോ​ഡി​യ​ത്തി​ലെ​ത്താ​നാ​യി​ല്ല.

ഫൈ​ന​ലി​ൽ നാ​ലാം സ്​​ഥാ​ന​ത്താ​യി​രു​ന്നു തേ​ജ​സ്വി​നി​യു​ടെ ഫി​നി​ഷി​ങ്. ലോ​ക ചാ​മ്പ്യ​ൻ​ഷി​പ്​, ലോ​ക​ക​പ്പ്, കോ​മ​ൺ​വെ​ൽ​ത്ത്​​ ഗെ​യിം​സ്​ തു​ട​ങ്ങി​യ പ​ല ചാ​മ്പ്യ​ൻ​ഷി​പ്പു​ക​ളി​ലാ​യി സ്വ​ർ​ണം​നേ​ടി​യ തേ​ജ​സ്വി​നി​ക്ക്​ ഇ​തു​വ​രെ ഒ​ളി​മ്പി​ക്​​സ്​ യോ​ഗ്യ​ത നേ​ടാ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല. 

Loading...
COMMENTS