ട്രാക്കിലെ ദ്യു​തി ‘ച​ന്തം’ 

  • ലോ​ക വാ​ഴ്​​സി​റ്റി മീ​റ്റി​ൽ സ്വ​ർ​ണം നേ​ടി​യ ആ​ദ്യ ഇ​ന്ത്യ​ക്കാ​രി​യാ​യ ദ്യു​തി​ച​ന്ദ്​ സം​സാ​രി​ക്കു​ന്നു

23:41 PM
17/07/2019
Dyuthi-chand1-17-7-19.jpg

ജൂ​ലൈ 10ന്​​  ​ഇ​റ്റ​ലി​യി​ലെ നേ​പ്​​​ൾ​സി​ൽ ന​ട​ന്ന ലോ​ക യൂ​നി​വേ​ഴ്സി​റ്റി ഗെ​യിം​സി​െ​ലെ 100 മീ​റ്റ​ർ ഒാ​ട്ട​ത്തി​ൽ ​ ദ്യു​തി ച​ന്ദ്​ സ്വ​ന്ത​മാ​ക്കി​യ സ്വ​ർ​ണ​ത്തി​ന് ആ​ത്മാ​ഭി​മാ​ന​ത്തി​​​െൻറ വി​ല​യു​ണ്ടാ​യി​രു​ന്നു. ത​​​െൻറ ഗ്രാ​മ​ത്തി​ലെ ഒ​രു പെ​ൺ​കു​ട്ടി​യു​മാ​യി സ്വ​വ​ർ​ഗാ​നു​രാ​ഗ​ത്തി​ലാ​ണെ​ന്ന്​ വെ​ളി​പ്പെ​ടു​ത്തി​യ​തി​ലൂ​ടെ കു​ടും​ബ​ത്തി​ൽ​നി​ന്ന​ട​ക്കം നി​ര​വ​ധി എ​തി​ർ​പ്പു​ക​ൾ നേ​രി​ട്ട ദ്യു​തി അ​വ​യെ​ല്ലാം കാ​റ്റി​ൽ പ​റ​ത്തി​യാ​ണ്​ ലോ​ക മീ​റ്റി​ൽ സ്വ​ർ​ണ​മ​ണി​ഞ്ഞ​ത്. സ്വ​വ​ർ​ഗാ​നു​രാ​ഗി​ക​ളെ പു​റ​ന്ത​ള്ളു​ന്ന​വ​രു​ടെ മു​ഖ​ത്തേ​റ്റ അ​ടി​യാ​ണ്​ ത​​​െൻറ മെ​ഡ​ൽ​നേ​ട്ട​മെ​ന്നാ​ണ്​ ദ്യു​തി​യു​ടെ അ​ഭി​പ്രാ​യം. വി​മ​ർ​ശ​ന​ങ്ങ​ളാ​ണ് ത​​​െൻറ കാ​ലു​ക​ൾ​ക്ക്​ ശ​ക്തി​പ​ക​ർ​ന്ന​തെ​ന്നാ​ണ്​ ദ്യു​തി പ​റ​യു​ന്ന​ത്. ഒ​രു അ​ന്താ​രാ​ഷ്​​ട്ര മ​ത്സ​ര​ത്തി​ലും ലോ​ക യൂ​നി​വേ​ഴ്സി​റ്റി  ഗെ​യിം​സി​ലും സ്വ​ര്‍ണം നേ​ടു​ന്ന ആ​ദ്യ ഇ​ന്ത്യ​ന്‍ താ​ര​മെ​ന്ന റെ​ക്കോ​ഡ്​ സ്വ​ന്ത​മാ​ക്കി​യ ദ്യു​തി ദേ​ശീ​യ മാ​ധ്യ​മ​ത്തി​ന്​ ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ​നി​ന്ന്. 

വി​വാ​ദ​ങ്ങ​ളും വി​ജ​യ​വും​?
മ​ത്സ​ര​ത്തി​നു​മു​മ്പ്​ എ​​​െൻറ വ്യ​ക്തി​ജി​വി​ത​ത്തെ മു​ൻ​നി​ർ​ത്തി ഒ​േ​ട്ട​െ​റ കോ​ലാ​ഹ​ല​ങ്ങ​ളാ​ണ്​ അ​ര​ങ്ങേ​റി​യ​ത്. ക​രി​യ​ർ നോ​ക്കാ​തെ ഇ​ന്ത്യ​യു​ടെ ഒ​രു സു​പ്ര​ധാ​ന അ​ത്​​ല​റ്റ്​ പ്ര​ണ​യ​ത്തി​ൽ ശ്ര​ദ്ധ​കേ​ന്ദ്രീ​ക​രി​ക്കു​ന്നു എ​ന്ന നി​ല​യി​ലാ​യി​രു​ന്നു കാ​ര്യ​ങ്ങ​ൾ. ഒ​േ​ട്ട​റെ മാ​ന​സി​ക വ്യ​ഥ​ക​ളി​ലൂ​ടെ​യും വി​ഷ​മ​ക​ര​മാ​യ അ​വ​സ്​​ഥ​ക​ളി​ലൂ​ടെ​യു​മാ​ണ്​​ അ​ക്കാ​ല​യ​ള​വി​ൽ  ക​ട​ന്നു​പോ​യ​ത്. കു​ടും​ബ​ത്തി​​​െൻറ പി​ന്തു​ണ​യി​ല്ലാ​ത്ത​ത്​ പ​ല​രെ​യും എ​ന്നി​ൽ​നി​ന്ന​ക​റ്റി.  രാ​ജ്യ​ത്തി​നാ​യി വ​ലി​യ നേ​ട്ട​ങ്ങ​ൾ കൊ​യ്യ​ണ​മെ​ന്ന്​ അ​തി​യാ​യ ആ​ഗ്ര​ഹം മ​ന​സ്സി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന​തി​നാ​ൽ പ​രി​ശീ​ല​ന​ത്തി​ൽ മാ​ത്ര​മാ​യി​രു​ന്നു ശ്ര​ദ്ധ. എ​ല്ലാ പ്ര​ശ്​​ന​ങ്ങ​ളും ദു​രി​ത​ങ്ങ​ളും ത​ര​ണം​ചെ​യ്​​ത്​ വി​ജ​യി​യാ​കു​​േ​മ്പാ​ൾ അ​തി​യാ​യ സ​ന്തോ​ഷം തോ​ന്നു​ന്നു. 

dyuthi-chand3-17-7-19.jpg

വി​ജ​യം കു​ടും​ബ​ത്തി​ന്​ ആ​ഘോ​ഷ​മാ​യോ?
വീ​ട്ടി​ൽ ആ​രും വാ​ട്​​സ്​​ആ​പ്​​ ഉ​പ​യോ​ഗി​ക്കാ​ത്ത​തി​നാ​ൽ അ​വ​രു​ടെ സ​ന്ദേ​ശ​ങ്ങ​ൾ ല​ഭി​ക്കാ​ൻ പ്ര​യാ​സ​മാ​ണ്. എ​ന്നാ​ൽ, വീ​ട്ടു​കാ​ർ ഒ​ന്ന​ട​ങ്കം  വി​ജ​യ​മാ​ഘോ​ഷി​ക്കു​ക​യും മ​ധു​രം വി​ത​ര​ണം ചെ​യ്യു​ക​യും ചെ​യ്​​ത​താ​യി ഫേ​സ്​​ബു​ക്കി​ലൂ​ടെ അ​റി​ഞ്ഞു. നാ​ട്ടി​ലെ​ത്തി​യാ​ൽ തീ​ർ​ച്ച​യാ​യും  ഞാ​ൻ അ​വ​രെ ചെ​ന്നു​​കാ​ണും. 

ഏ​ഷ്യ​ൻ ഗെ​യിം​സി​നെ​ക്കാ​ൾ മി​ക​ച്ചു നേ​പ്​​ൾ​സി​ൽ. അ​തി​​​െൻറ ര​ഹ​സ്യം? 
അ​ന്താ​രാ​ഷ്​​ട്ര മ​ത്സ​ര​പ​രി​ച​യം ന​ല്ല അ​നു​ഭ​വ​സ​മ്പ​ത്താ​ണ്​ സ​മ്മാ​നി​ച്ച​ത്. എ​​​െൻറ പ​രി​ശീ​ല​ക​രും ഊ​ർ​ജം എ​ങ്ങ​നെ സം​ഭ​രി​ക്ക​ണ​മെ​ന്ന​തു​ സം​ബ​ന്ധി​ച്ച്​  ക്രി​യാ​ത്​​മ​ക​മാ​യ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കി​യി​രു​ന്നു. ഹീ​റ്റ്​​സി​ൽ 85 ശ​ത​മാ​ന​വും സെ​മി​യി​ൽ 95 ശ​ത​മാ​ന​വും ഫൈ​ന​ലി​ൽ 100 ശ​ത​മാ​ന​വും ഉൗ​ർ​ജം  വി​നി​യോ​ഗി​ക്കു​ക​യെ​ന്ന ത​ന്ത്രം വി​ജ​യി​ച്ച​പ്പോ​ൾ ഞാ​ൻ ജേ​താ​വാ​യി. 

Dyuthi-chand2-17-7-19.jpg

എ​തി​രാ​ളി​ക​ളാ​രും ചി​ല്ല​റ​ക്കാ​രാ​യി​രു​ന്നി​ല്ല...
മ​ത്സ​രം ആ​രം​ഭി​ക്കു​ന്ന​തി​നു​മു​മ്പ്​​ എ​നി​ക്ക്​ അ​ൽ​പം പേ​ടി തോ​ന്നി​യി​രു​ന്നു. എ​ന്നേ​ക്കാ​ൾ മി​ക​ച്ച സ​മ​യ​വും അ​നു​ഭ​വ​ങ്ങ​ളു​മു​ള്ള അ​ത്​​ല​റ്റു​ക​ളോ​ടാ​ണ്​ മാ​റ്റു​ര​ക്കാ​നു​ള്ള​തെ​ന്ന​തു​ത​ന്നെ കാ​ര്യം. മെ​ഡ​ൽ ല​ഭി​ച്ചി​ല്ലെ​ങ്കി​ലും എ​​​െൻറ മി​ക​ച്ച സ​മ​യം കു​റി​ക്ക​ണ​മെ​ന്ന​താ​യി​രു​ന്നു കോ​ച്ച്​ എ​ൻ. ര​മേ​ഷ്​ സാ​റി​​​െൻറ ഉ​പ​ദേ​ശം. സെ​മി ഫൈ​ന​ലി​ൽ മി​ക​ച്ച സ​മ​യം കു​റി​ക്കാ​നാ​യ​തോ​ടെ ഒ​ന്ന്, ര​ണ്ട്​ സ്​​ഥാ​ന​ക്കാ​രും ഞാ​നു​മാ​യി അ​ധി​കം വ്യ​ത്യാ​സ​മി​ല്ലെ​ന്ന്​ മ​ന​സ്സി​ലാ​യി. അ​ത്​ എ​നി​ക്ക്​ ആ​ത്മ​വി​ശ്വാ​സ​മേ​കി. 

ടോ​ക്യോ ഒ​ളി​മ്പി​ക്​​​സ് ത​യാ​റെ​ടു​പ്പ്​...
റി​യോ ഒ​ളി​മ്പി​ക്​​സി​ൽ മെ​ഡ​ലൊ​ന്നും ല​ഭി​ച്ചി​ല്ലെ​ങ്കി​ലും അ​തി​ൽ​നി​ന്ന്​ ഒ​രു​പാ​ട്​ പ​ഠി​ക്കാ​ൻ പ​റ്റി. 2020 ടോ​ക്യോ ഒ​ളി​മ്പി​ക്​​സ്​ ല​ക്ഷ്യ​മി​ട്ടു​ള്ള ​പ​രി​ശീ​ല​ന​ത്തി​ൽ മ​​ു​ഴു​കാ​നു​ള്ള ശ്ര​മ​ങ്ങ​ളി​ലാ​ണ്. യോ​ഗ്യ​ത​ക്കു​ വേ​ണ്ട​ 11.15 സെ​ക്ക​ൻ​ഡ്​​ എ​ത്തി​പ്പി​ടി​ക്കാ​ൻ സാ​ധി​ച്ചി​ട്ടി​ല്ലെ​ങ്കി​ലും ആ​റേ​ഴു​ മാ​സം മു​ന്നി​ലു​ണ്ട്. ക​ഴി​ഞ്ഞ പ്രാ​വ​ശ്യം എ​നി​ക്കു​ വേ​ണ്ട​ത്ര പി​ന്തു​ണ ല​ഭി​ച്ചി​രു​ന്നി​ല്ല. ഇ​ക്കു​റി കെ.​െ​എ.​െ​എ.​ടി സ​ർ​വ​ക​ലാ​ശാ​ല​യി​ൽ​നി​ന്നും ഒ​ഡി​ഷ സ​ർ​ക്കാ​റി​ൽ​നി​ന്നും വേ​ണ്ടു​വോ​ളം പി​ന്തു​ണ​യു​ണ്ട്.

Loading...
COMMENTS