ടി. ഗോപി ഏഷ്യൻ മാരത്തൺ ചാമ്പ്യൻ
text_fieldsഡോൺഗുവാൻ: ചൈനയിൽ ഏഷ്യൻ മാരത്തൺ ചാമ്പ്യൻഷിപ്പിൽ മലയാളി താരം ഗോപി തോന്നക്കലിന് സ്വർണം. രണ്ടു മണിക്കൂർ 15.48 മിനിറ്റിൽ ഫിനിഷിങ് ലൈൻ തൊട്ടാണ് സുൽത്താൻ ബത്തേരി സ്വദേശിയായ സർവിസസ് താരം ചരിത്ര നേട്ടത്തിനുടമയായത്. ഏഷ്യൻ മാരത്തണിൽ ചാമ്പ്യനാവുന്ന ആദ്യ ഇന്ത്യൻ പുരുഷ അത്ലറ്റ് എന്ന ബഹുമതിയും ഗോപി സ്വന്തമാക്കി.
42.95 കിലോമീറ്റർ ദൈർഘ്യമുള്ള ചാമ്പ്യൻഷിപ്പിൽ കരിയറിലെ ഏറ്റവും മികച്ച രണ്ടാമത്തെ സമയത്തിലായിരുന്നു ഫിനിഷിങ്. വയനാട് സുൽത്താൻ ബത്തേരി തോന്നക്കൽ വീട്ടിൽ ബാബു-തങ്കം ദമ്പതികളുടെ മകനാണ് ഇന്ത്യൻ ആർമിയിലെ ഇൗ ഹവിൽദാർ.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
