സ്കൂൾ കായികമേള: എറണാകുളം കുതിപ്പ് തുടങ്ങി
text_fieldsതേഞ്ഞിപ്പലം: സംസ്ഥാന സ്കൂൾ കായികമേളക്ക് കാലിക്കറ്റ്സർവകലാശാല സിന്തറ്റിക് ട്രാക്കിൽ തുടക്കമായി. നിലവിലെ ചാംപ്യൻമാരായ എറണാകുളം മീറ്റിലെ ആദ്യ സ്വർണമുൾപ്പെടെ രണ്ടു സ്വർണവുമായി കുതിപ്പ് തുടങ്ങി.
രണ്ടു സ്വർണവുമായി പാലക്കാടും ഒപ്പമുണ്ട്. സീനിയർ ആൺകുട്ടികളുടെ 5,000 മീറ്ററിൽ കോതമംഗലം മാർ ബേസിൽ സ്കൂളിലെ ബിപിൻ ജോർജാണ് എറണാകുളത്തിനായി ആദ്യ സ്വർണം നേടിയത്. ജൂനിയർ ആണ്‍കുട്ടികളുടെ 3,000 മീറ്ററിൽ മാർ ബേസിലിലെ തന്നെ ആദർശ് ബേബിയും സ്വർണംനേടി.
സീനിയർ പെൺകുട്ടികളുടെ 3,000 മീറ്ററിൽ പാലക്കാട് സ്വർണം സ്വന്തമാക്കി. കല്ലടി എച്ച്.എസ്.എസിലെ സി.ബബിതയാണ് പാലക്കാടിനുവേണ്ടി സ്വർണം നേടിയത്. ദേശീയ റെക്കോർഡ് മറികടന്ന പ്രകടനത്തോടെയാണ് ബബിതയുടെ സ്വർണനേട്ടം. എറണാകുളത്തിെൻറ അനുമോൾ തമ്പിക്കാണ് വെള്ളി. ജൂനിയർ പെൺകുട്ടികളുടെ 3,000 മീറ്ററിൽ കല്ലടി സ്കൂളിലെതന്നെ സി.ചാന്ദിനിയും പാലക്കാടിനായി സ്വർണം നേടി. ഈ ഇനത്തിൽ വെള്ളിയും വെങ്കലവും പാലക്കാടിനാണ്.
ആദ്യദിനം 18 ഇനങ്ങളില്‍ ഫൈനല്‍ നടക്കും. സീനിയര്‍ വിഭാഗത്തില്‍ ഡിസ്കസ് ത്രോ, ജൂനിയര്‍ വിഭാഗത്തില്‍ ഷോട്ട് പുട്ട് , ജാവ്‌ലിന്‍ ത്രോ എന്നിവയിലും രാവിലെ ഫൈനല്‍ നടക്കും. ഉച്ചയ്ക്ക് ശേഷം നടക്കുന്ന 400 മീറ്റര്‍ മല്‍സരമാണ് ആദ്യദിവസത്തെ ഗ്ലാമര്‍ ഇനം. ഉദ്ഘാടന ചടങ്ങ് മൂന്നരയ്ക്ക് തുടങ്ങും.