Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightEventschevron_rightസ്കൂ​ൾ കാ​യി​ക​മേ​ള:...

സ്കൂ​ൾ കാ​യി​ക​മേ​ള: മൂ​ന്നാം സ്ഥാ​ന​ക്കാ​ർ ഇ​നി ട്രാ​ക്കി​നു​ പു​റ​ത്ത്​

text_fields
bookmark_border
സ്കൂ​ൾ കാ​യി​ക​മേ​ള: മൂ​ന്നാം സ്ഥാ​ന​ക്കാ​ർ ഇ​നി ട്രാ​ക്കി​നു​ പു​റ​ത്ത്​
cancel
തി​രു​വ​ന​ന്ത​പു​രം: സ്കൂ​ൾ കാ​യി​ക​മേ​ള, നീ​ന്ത​ൽ ചാ​മ്പ്യ​ൻ​ഷി​പ്പു​ക​ളി​ൽ ഇ​നി മു​ത​ൽ ജി​ല്ല മ​ത്സ​ര​ങ്ങ​ളി​ലെ മൂ​ന്നാം സ്ഥാ​ന​ക്കാ​ർ​ക്ക് പ​െ​ങ്ക​ടു​ക്കാ​നാ​കി​ല്ല. നി​ല​വി​ലെ കേ​ര​ള സ്കൂ​ൾ സ്പോ​ർ​ട്സ് മാ​ന്വ​ൽ 2018 പ​രി​ഷ്ക​രി​ച്ചു​കൊ​ണ്ട് തി​ങ്ക​ളാ​ഴ്ച പു​റ​ത്തി​റ​ക്കി​യ ഉ​ത്ത​ര​വി​ലാ​ണ് കു​രു​ന്ന് കാ​യി​ക​താ​ര​ങ്ങ​ളു​ടെ സ്വ​പ്ന​ങ്ങ​ൾ​ക്കു​മേ​ൽ ക​രി​നി​ഴ​ൽ വീ​ഴ്ത്തു​ന്ന ഇൗ ​തീ​രു​മാ​നം. നി​ല​വി​ലെ സ്കൂ​ൾ സ്പോ​ർ​ട്സ് മാ​ന്വ​ൽ പ്ര​കാ​രം അ​ത്​​ല​റ്റി​ക്സ്, നീ​ന്ത​ൽ മ​ത്സ​ര​ങ്ങ​ളി​ൽ ആ​ദ്യ മൂ​ന്നു സ്ഥാ​ന​ങ്ങ​ൾ ല​ഭി​ക്കു​ന്ന​വ​ർ​ക്ക് സം​സ്ഥാ​ന മ​ത്സ​ര​ങ്ങ​ളി​ൽ പ​െ​ങ്ക​ടു​ക്കാ​ൻ അ​വ​സ​രം ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ, ഇ​ത്​ പു​തി​യ ഉ​ത്ത​ര​വി​ലൂ​ടെ ഇ​ല്ലാ​താ​വും.
സ്കൂ​ൾ സ്പോ​ർ​ട്സ് മാ​ന്വ​ൽ പ​രി​ഷ്ക​രി​ക്ക​ണ​മെ​ന്ന പൊ​തു​വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​റു​ടെ ശി​പാ​ർ​ശ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പു​തി​യ തീ​രു​മാ​നം. സ്കൂ​ൾ ഗെ​യിം​സ് ഫെ​ഡ​േ​റ​ഷ​ൻ ഒാ​ഫ് ഇ​ന്ത്യ ന​ട​ത്തു​ന്ന ദേ​ശീ​യ മ​ത്സ​ര​ങ്ങ​ളി​ൽ സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്ന്​ ആ​ദ്യ ര​ണ്ടു സ്ഥാ​ന​ങ്ങ​ൾ നേ​ടു​ന്ന​വ​രെ മാ​ത്ര​മേ പ​​ങ്കെ​ടു​പ്പി​ക്കു​ന്നു​ള്ളൂ​വെ​ന്നും ജി​ല്ല​യി​ൽ​നി​ന്ന്​ ആ​ദ്യ ര​ണ്ടു സ്ഥാ​ന​ക്കാ​രെ മാ​ത്രം സം​സ്ഥാ​ന​ത​ല​ത്തി​ൽ പ​​ങ്കെ​ടു​പ്പി​ച്ചാ​ൽ കു​ട്ടി​ക​ളു​ടെ ബാ​ഹു​ല്യം കു​റ​ക്കാ​ൻ സാ​ധി​ക്കു​മെ​ന്നും മ​ത്സ​രാ​ർ​ഥി​ക​ൾ​ക്ക് കൂ​ടു​ത​ൽ സു​ഗ​മ​മാ​വു​മെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് മാ​ന്വ​ൽ പ​രി​ഷ്ക​ര​ണ​ത്തി​ന് പൊ​തു​വി​ദ്യാ​ഭ്യാാ​സ ഡ​യ​റ​ക്ട​ർ ശി​പാ​ർ​ശ െച​യ്ത​ത്.
മൂ​ന്നാം സ്ഥാ​ന​ക്കാ​ർ​ക്കു​കൂ​ടി മ​ത്സ​ര​ത്തി​ൽ പ​െ​ങ്ക​ടു​ക്കാ​ൻ സാ​ധി​ക്കാ​മെ​ന്ന​ത് നി​ര​വ​ധി കാ​യി​ക താ​ര​ങ്ങ​ൾ​ക്ക് ഗു​ണ​മാ​യി​രു​ന്നു. ഇ​ത്ത​ര​ത്തി​ൽ ജി​ല്ല​ക​ളി​ൽ​നി​ന്ന്​ മൂ​ന്നാം​സ്ഥാ​നം നേ​ടി​യെ​ത്തു​ന്ന കാ​യി​ക​താ​രം സം​സ്ഥാ​ന മീ​റ്റു​ക​ളി​ൽ ഒ​ന്നാം സ്ഥാ​നം നേ​ടി​യ ഒ​​ട്ടേ​റെ ഉ​ദാ​ഹ​ര​ണ​ങ്ങ​ളു​മു​ണ്ട്. സം​സ്​​​ഥാ​ന-​ദേ​ശീ​യ നി​ല​വാ​ര​ത്തി​ലു​ള്ള മ​ത്സ​രം ന​ട​ക്കു​ന്ന എ​റ​ണാ​കു​ളം, കോ​ഴി​ക്കോ​ട്, പാ​ല​ക്കാ​ട്, തി​രു​വ​ന​ന്ത​പു​രം ജി​ല്ല​ക​ളി​ൽ​നി​ന്നു​ള്ള അ​ത്​​ല​റ്റു​ക​ളെ​യാ​ണ്​ പു​തി​യ നീ​ക്കം ഏ​റെ പ്ര​യാ​സ​പ്പെ​ടു​ത്തു​ക.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:school meetsports newsKerala News
News Summary - state school sports meet new manual
Next Story