Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightEventschevron_rightസ്​കൂൾ കായിക മേളയിൽ...

സ്​കൂൾ കായിക മേളയിൽ അ​െമ്പയ്​ത്തും ബോക്​സിങ്ങും സൈക്ലിങ്ങും ഉൾപ്പെടുത്താൻ തീരുമാനം

text_fields
bookmark_border
സ്​കൂൾ കായിക മേളയിൽ അ​െമ്പയ്​ത്തും ബോക്​സിങ്ങും സൈക്ലിങ്ങും ഉൾപ്പെടുത്താൻ തീരുമാനം
cancel
തിരുവനന്തപുരം: സംസ്​ഥാന സ്​കൂൾ കായികമേളയിൽ അ​െമ്പയ്​ത്തും ബോക്​സിങ്ങും ഉൾപ്പെടെ എട്ട്​ പുതിയ ഇനങ്ങൾ കൂടി ഉൾപ്പെടുത്തുന്നു. സ്​പോർട്​സ്​ നിയമാവലി പരിഷ്​കരണത്തിനായി പൊതുവിദ്യാഭ്യാസ ഡയറക്​ടർ​ കെ.വി. മോഹൻകുമാറി​​െൻറ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ്​ തീരുമാനം. സൈക്ലിങ്​, ഫെൻസിങ്​, നെറ്റ്​​ബാൾ, റൈഫിൾ ഷൂട്ടിങ്​, വെയിറ്റ്​ ലിഫ്​റ്റിങ്​, വുഷു എന്നിവയാണ്​ അണ്ടർ 19 കാറ്റഗറിയിൽ പുതുതായി ഉൾപ്പെടുത്തുക. 
ബോക്​സിങ്​, നെറ്റ്​ബാൾ, വെയിറ്റ്​ ലിഫ്​റ്റിങ്​ എന്നിവയിൽ ആൺകുട്ടികൾക്ക്​ മാത്രമായിരിക്കും മത്സരം. മറ്റുള്ളവയിൽ ആൺകുട്ടികൾക്കും പെൺകു​ട്ടികൾക്കും വെവ്വേറെ മത്സരം ഉണ്ടാകും. 

യോഗതീരുമാനം സർക്കാറിലേക്ക്​ ശിപാർശയായി സമർപ്പിക്കും. ദേശീയ സ്​കൂൾ കായികമേളയിൽ മത്സര ഇനങ്ങളായവയും സംസ്​ഥാന സ്​പോർട്​സ്​ കൗൺസിൽ അംഗീകരിച്ചതുമായ ഇനങ്ങളാണ്​ പുതുതായി ഉൾപ്പെടുത്തുന്നത്​. സംസ്​ഥാന സ്​കൂൾ കായികമേളയിൽ മത്സര ഇനമല്ലാത്തതിനാൽ വിവിധ അസോസിയേഷനുകൾ കോടതിവിധിയുടെ ബലത്തിൽ കേരളത്തെ ​പ്രതിനിധാനം ചെയ്​ത്​ ദേശീയ മീറ്റിൽ പ​െങ്കടുക്കുന്ന സാഹചര്യമുണ്ട്​. അസോസിയേഷനുകൾക്കിടയിലെ കിടമത്സരം വർധിച്ച സാഹചര്യം കൂടി പരിഗണിച്ചാണ്​ സ്​കൂൾ കായിക മേളയിൽ ഇവ ഉൾപ്പെടുത്താൻ തീരുമാനിച്ചത്​. 

വിദ്യാർഥികളിൽനിന്ന്​ സംഭാവന പിരിക്കുന്നതിന്​ വിലക്കുള്ള സാഹചര്യത്തിൽ സ്​കൂൾ കായികമേളകളുടെ നടത്തിപ്പിന്​ സബ്​ ജില്ല തലം മുതൽ സർക്കാർ ഫണ്ട്​ അനുവദിക്കും. സ്​പോർട്​സ്​ ഡെപ്യൂട്ടി ഡയറക്​ടർ ചാക്കോ ജോസഫ്​, കെ.സി. ഹരികൃഷ്​ണൻ, കെ.ടി. അബ്​ദുൽ ലത്തീഫ്​, ബി. മോഹൻകുമാർ തുടങ്ങിയവരും യോഗത്തിൽ പ​െങ്കടുത്തു.  
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:state school athletics meet
News Summary - state school athletics meet
Next Story