സൂര്യജിത്ത് വേഗ രാജാവ്, ആന്‍സി വേഗ റാണി
text_fieldsകണ്ണൂര്‍: മങ്ങാട്ടുപറമ്പിലെ സര്‍വകലാശാല സിന്തറ്റിക് ട്രാക്കില്‍ വേഗറാണിപ്പട്ടത് തിലേക്ക് ആന്‍സി സോജന് കുതിച്ചത് ഏറെ വിശേഷങ്ങളുമായാണ്. സീനിയര്‍ പെണ്‍കുട്ടികളുടെ നൂറു മീറ്ററില്‍ റെക്കോഡോടെ സ്വര്‍ണം നേടിയ തൃശൂര്‍ നാട്ടിക ഗവ. ഫിഷറീസ് എച്ച്.എസ്.എസി ലെ ആന്‍സി റെക്കോഡ് ഡബിളും സ്വന്തമാക്കി. ലോങ്ജംപില്‍ 6.24 മീറ്റര്‍ ചാടി മുന്നേറിയ ആന്‍സി 12.05 സെക്കന്‍ഡിലാണ് മേളയിലെ വേഗതാരമായത്. 2015ല്‍ ഉഷ സ്കൂളിലെ ജിസ്ന മാത്യു സ്ഥാപിച്ച 12.08 സെക്ക ന്ഡിെൻറ റെക്കോഡാണ് പഴങ്കഥയായത്. കഴിഞ്ഞ വര്‍ഷം തിരുവനന്തപുരത്ത് 12.26 സെക്കൻഡില്‍ ഒ ന്നാമതെത്തിയ ഈ മിടുക്കി നൂറു മീറ്ററില്‍ തുടര്‍ച്ചയായി രണ്ടാം വര്‍ഷവും സ്വര്‍ണം നേടുകയെന്ന അപൂര്‍വനേട്ടവും സ്വന്തമാക്കി. വാശിയേറിയ പോരില്‍ കോട്ടയം ഭരണങ്ങാനം സ്കൂളിലെ ആന്‍ റോസ് ടോമി 12.43 സെക്കന്‍ഡില്‍ വെള്ളിയും കോട്ടയം കുറുമ്പനാടം സെൻറ് പീറ്റേഴ്സ് സ്കൂളിലെ പി.ഡി. അഞ്ജലി 12.50 സെക്കന്‍ഡില്‍ വെങ്കലവും നേടി. പരിക്കിനെ ട്രാക്കിന് പുറത്തേക്ക് ‘ഓടിച്ചാണ്’ ആന്‍സി വേഗറാണിപ്പട്ടം അണിഞ്ഞത്. നാട്ടിക ഇടപ്പള്ളിയില്‍ സോജന്-നാന്‍സി ദമ്പതികളുടെ മകളായ ആന്‍സിക്ക് ഇനി 200 മീറ്ററിലും മത്സരമുണ്ട്.
സീനിയര്‍ വിഭാഗത്തില്‍ 1.02 സെക്കന്‍ഡില്‍ കുതിച്ച പാലക്കാട് ബി.ഇ.എം.എച്ച്.എസ്.എസിലെ ആര്.കെ. സൂര്യജിത്താണ് ആണ്‍കുട്ടികളിലെ വേഗമേറിയ താരം. പാലക്കാട് ഒളിമ്പിക് അക്കാദമിയില്‍ സി. ഹരിദാസിെൻറ കീഴില്‍ പരിശീലിക്കുന്ന സൂര്യജിത്തിനെ അവസാന 30 മീറ്ററില്‍ നടത്തിയ കുതിപ്പാണ് സ്വര്‍ണത്തിലേക്ക് എത്തിച്ചത്. തിരുവനന്തപുരം സായിയുടെ ആകാശ് എം. വര്‍ഗീസിനെ (11.03 സെക്കന്‍ഡ്) സൂര്യജിത്ത് ഫോട്ടോ ഫിനിഷില്‍ പിന്തള്ളി. പാലക്കാട് കുമരംപുത്തൂര്‍ കല്ലടി എച്ച്.എസ്.എസിലെ കെ.എം. മുഹമ്മദ് ഷനൂബ് 11.14 സെക്കന്‍ഡില്‍ വെങ്കലം നേടി. നൂറു മീറ്ററില്‍ സംസ്ഥാന മേളയില്‍ ഈ പ്ലസ്ടുകാരെൻറ ആദ്യസ്വര്‍ണമാണ്. കഴിഞ്ഞവര്‍ഷം 110 മീറ്റര്‍ ഹര്‍ഡ്ല്‍സില്‍ സ്വര്‍ണമുണ്ടായിരുന്നു. വെസ്റ്റ് യാക്കര ‘തേജസി’ല്‍ രമേശ്-സുമതി ദമ്പതികളുടെ മകനാണ്.
സബ് ജൂനിയര്‍ പെണ്‍കുട്ടികളില്‍ സ്വര്‍ണം നേടിയ പാലക്കാട് കാണിക്കമാതാ കോണ്‍വെൻറ് ഇംഗ്ലീഷ് മീഡിയം ഗേള്‍സ് എച്ച്.എസ്.എസിലെ ജി. താരയും സി. ഹരിദാസിെൻറ ശിഷ്യയാണ്. താര 12.96 സെക്കന്‍ഡിലാണ് ഫിനിഷ് ചെയ്തത്. കോഴിക്കോട് പുല്ലൂരാംപാറ സെൻറ് ജോസഫ്സ് എച്ച്.എസിലെ ജെ.എസ്. നിവേദ്യ 13.25 സെക്കന്‍ഡില്‍ വെള്ളിയും തിരുവനന്തപുരം സായിയിലെ സ്നേഹ ജേക്കബ് 13.26 സെക്കന്‍ഡില്‍ വെങ്കലവും നേടി. ഫോട്ടോ ഫിനിഷിങ്ങിലാണ് രണ്ടും മൂന്നും സ്ഥാനക്കാരെ തീരുമാനിച്ചത്. പാലക്കാട് കരിങ്കരപ്പുള്ളി ‘ശ്രീപഥ’ത്തില്‍ ഗോപിനാഥെൻറയും സുനിതയുടെയും മകളായ താര എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയാണ്.
മണിപ്പൂര്‍ ഗോള്‍ഡ്
സബ്ജൂനിയര് ആണ്‍കുട്ടികളില്‍ മണിപ്പൂരുകാരന്‍ വാങ്മയും മുകാറാമിനാണ് സ്വര്‍ണം. തൃശൂര്‍ ഇരിങ്ങാലക്കുട നാഷനല്‍ എച്ച്.എസ്.എസില്‍ പഠിക്കുന്ന വാങ്മയും 11.79 സെക്കന്‍ഡിലാണ് ഫിനിഷ് ചെയ്തത്. 400 മീറ്റില്‍ സ്വര്‍ണം നേടിയ തിരുവനന്തരം വെള്ളായണി അയ്യങ്കാളി മോഡല്‍ ഗവ. െറസിഡന്ഷ്യല് സ്കൂളിലെ എം.കെ. വിഷ്ണുവിനാണ് വെള്ളി(11.84 സെ.). വയനാട് കാട്ടിക്കുളം ജി.എച്ച്.എസ്.എസിലെ പി.എസ്. രമേഷ് വെങ്കലം നേടി (11.97 സെ.).
ജൂനിയര്‍ പെണ്‍കുട്ടികളില്‍ കോട്ടയം പൂഞ്ഞാര്‍ എസ്.എം.വി.എച്ച്.എസ്.എസിലെ സാന്ദ്രമോള്‍ സാബു 12.59 സെക്കന്‍ഡില്‍ സ്വര്‍ണമണിഞ്ഞു. 12.82 സെക്കന്‍ഡില്‍ എറണാകുളം സെൻറ് തെരേസാസ് കോണ്‍വെൻറ് ജി.എച്ച്.എസ.്എസിലെ ഫിസ റഫീഖ് വെള്ളിയും കോട്ടയം ഭരണങ്ങാനം എസ്.എച്ച്.ജി.എച്ച്.എസിലെ അലീന വര്‍ഗീസ് 12.90 സെക്കന്‍ഡില്‍ വെങ്കലവും നേടി. കട്ടപ്പന നരിയംപാറ കാരക്കാട് സാബു-മഞ്ജു ദമ്പതികളുടെ മകളായ സാന്ദ്ര കെ.പി. തോമസ് മാഷിെൻറ ശിഷ്യയാണ്. 200 മീറ്ററിലും സാന്ദ്ര മത്സരിക്കും.
ജൂനിയര്‍ ആണ്‍കുട്ടികളില്‍ മലപ്പുറം താനൂര്‍ ദേവദാര്‍ ജി.എച്ച്.എസ്.എസിലെ വി. മുഹമ്മദ് ഹനാന് 11.36 സെക്കന്‍ഡില്‍ വേഗമേറിയ താരമായി. കൊല്ലം സായിയുടെ എസ്. സ്റ്റാലിന് ജോഷ്വ 11.45 സെക്കന്‍ഡില്‍ വെള്ളിയും തൃശൂര്‍ ഇരങ്ങാലക്കുട എൻ.എച്ച്.എസ്.എസിലെ മണിപ്പൂരി താരം വാരിഷ് ബോഗിമയും 11.46 സെക്കന്‍ഡില്‍ വെങ്കലവും നേടി. ദേവദാര്‍ വെള്ളച്ചാലില്‍ കരീമിെൻറയും നൂര്‍ജഹാെൻറയും മകനാണ് ഹനാന്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
