ജാവലിനിൽ ജിബിന് റെക്കോഡ് തിളക്കം
text_fieldsഎറണാകുളം മതിരപ്പള്ളി സ്പോർട്സ് ജി.വി.എച്ച്.എസ്.എസിലെ ജിബിൻ തോമസിന് ഇത്തവ ണത്തെ ജാവലിൻ ത്രോ സ്വർണനേട്ടത്തിന് റെക്കോഡിെൻറ തിളക്കം.സീനിയർ ബോയ്സ് ജാവലിൻ കഴിഞ്ഞവർഷം സ്വന്തം സ്കൂളിലെ അഖിൽ ശശി എറിഞ്ഞിട്ട 61.16 മീറ്റർ റെക്കോർഡാണ് ജിബിൻ ആദ്യ റൗണ്ടിൽതന്നെ തകർത്തത്. പുതിയ ദൂരം 65.78 മീറ്റർ.
പത്തനംതിട്ട കൂടലിലെ എഫ്.ജി കോട്ടേജിൽ ആർമിയിലെ ബോക്സറായിരുന്ന തോമസുകുട്ടിയുടെയും ജില്ല സ്കൂൾ മേളകളിൽ 400, 800 മീറ്റർ ഓട്ട മത്സരത്തിൽ ജേതാവായിരുന്ന മിനിയുടെയും മകനാണ്. കഴിഞ്ഞവർഷം ജൂനിയർ വിഭാഗം ജാവലിൻ ത്രോയിൽ 57.40 മീറ്റർ എറിഞ്ഞ് ഒന്നാമതെത്തിയിരുന്നു. പ്ലസ് ടു വിദ്യാർഥിയായ ജിബിൻ 10ാം ക്ലാസ് മുതലാണ് മതിരപ്പള്ളിയിലെത്തിയത്. പി.ഐ. ബാബുവാണ് പരിശീലകൻ.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
