ഇന്ത്യൻ ഗ്രാൻപ്രീ: ശ്രീശങ്കറിനും നയനക്കും സ്വർണം
text_fieldsപട്യാല: അഞ്ചാമത് ഇന്ത്യൻ ഗ്രാൻപ്രീയിൽ മലയാളി താരങ്ങൾക്ക് നേട്ടം. ലോങ് ജംപിൽ എം. ശ്രീശങ്കറും നയന ജെയിംസും സ്വർണം നേടിയപ്പോൾ മറീന ജോർജ് വെള്ളിയും 400 മീ. ഹഡിൽസിൽ ജി തിൻ പോൾ വെങ്കലവും കരസ്ഥമാക്കി.
ആറുമാസത്തെ ഇടവേളക്കുശേഷം പിറ്റിലിറങ്ങിയ ശ്രീശങ്കർ ആദ്യ ശ്രമത്തിൽതന്നെ എട്ടു മീറ്റർ മറികടന്നാണ് നേതാജി സുഭാഷ് നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് സ്പോർട്സ് സ്റ്റേഡിയത്തിൽ നടന്ന മീറ്റിൽ സ്വർണമുറപ്പിച്ചത്. കരിയറിൽ മൂന്നാം തവണയാണ് ശ്രീശങ്കർ എട്ട് മീറ്റർ കടക്കുന്നത്. 8.20 മീറ്ററിെൻറ ദേശീയ റെക്കോഡ് ശ്രീശങ്കറിെൻറ പേരിൽതന്നെയാണ്.
വനിതകളുടെ ലോങ്ജംപിൽ 6.11 മീറ്റർ താണ്ടിയാണ് നയന ഒന്നാമതെത്തിയത്. 5.95 മീറ്ററുമായി മെറീന രണ്ടാംസ്ഥാനം നേടി. മറ്റൊരു മലയാളി താരം ലിക്സി ജോസഫ് നാലാമതെത്തി. പുരുഷന്മാരുടെ 400 മീ. ഹഡിൽസിൽ തമിഴ്നാടിെൻറ ടി. സന്തോഷിനും (50.95 സെ.) ഹരിയാനയുടെ വിജയ് സിങ് മല്ലികിനും (50.99 സെ.) പിറകിലാണ് ജിതിൻ പോൾ (51.37 സെ.) വെങ്കലം നേടിയത്.
