ഇന്ത്യയുടെ ഒളിമ്പിക്സ് സ്വപ്നം ശ്രീശങ്കറിന് സർക്കാർ സഹായം
text_fieldsപാലക്കാട്: ലോങ്ജംപിൽ ഇന്ത്യയുടെ ഒളിമ്പിക്സ് സ്വപ്നമായ എം. ശ്രീശങ്കറിന് സംസ്ഥാന സ ർക്കാറിെൻറ പൂർണ പിന്തുണ. മികച്ച പരിശീലനം ലഭ്യമാക്കുന്നതിന് പ്രതിമാസം 25,000 രൂപയും പ ുറമെ രണ്ട് ലക്ഷം രൂപയും അനുവദിച്ച് സർക്കാർ ഉത്തരവിറങ്ങി. പാലക്കാട് മെഡിക്കൽ കോളജ് സിന്തറ്റിക് ട്രാക്കിലാണ് ശ്രീശങ്കർ പരിശീലനം നടത്തുന്നത്.
നിലവിൽ ലോങ്ജംപിൽ ലോകജൂനിയർ റാങ്കിങ്ങിലും കോമൺവെൽത്ത് റാങ്കിങ്ങിലും ഒന്നാമനാണ്. 8.20 മീറ്റർ താണ്ടിയ ശ്രീശങ്കർ ദേശീയ റെക്കോഡിനുടമയാണ്. മെറിറ്റിൽ മെഡിസിന് പ്രവേശനം കിട്ടിയെങ്കിലും അതുപേക്ഷിച്ച് പാലക്കാട് വിക്ടോറിയ കോളജിൽ ഡിഗ്രിക്ക് ചേർന്നത് ലോങ്ജംപിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ്.
അത്ലറ്റായ പിതാവ് മുരളിയാണ് പരിശീലകൻ. ശ്രീശങ്കറിന് സഹായം നൽകിയതിൽ മന്ത്രി ഇ.പി. ജയരാജനോടും സർക്കാറിനോടും നന്ദിയുണ്ടെന്ന് എം.ബി. രാജേഷ് എം.പി പറഞ്ഞു. സർക്കാർ സഹായം ലഭിച്ചതിൽ അതിയായ സന്തോഷമുണ്ടെന്ന് പിതാവ് മുരളി ‘മാധ്യമ’ത്തോട് പറഞ്ഞു.
