Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പി.എസ്.സി നിയമനം: കായികതാരങ്ങൾക്ക് സംവരണം –മുഖ്യമന്ത്രി
text_fieldsbookmark_border
തിരുവനന്തപുരം: പി.എസ്.സി നിയമനങ്ങളിൽ കായികതാരങ്ങൾക്ക് സംവരണം ഏർപ്പെടുത്താൻ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കായികതാരങ്ങൾക്ക് മികച്ച പരിശീലനം നൽകി 2024ലെ ഒളിമ്പിക്സിന് പ്രാപ്തരാക്കണം. ദീർഘവീക്ഷണത്തോടെ തയാറെടുപ്പുകൾ നടത്തിയാൽ ഒളിമ്പിക്സിൽ കേരളത്തിന് മികച്ച പ്രകടനം സാധ്യമാകും -മുഖ്യമന്ത്രി പറഞ്ഞു. സ്കൂളുകളിൽ ടാലൻറ് ലാബിലൂടെ കായികതാരങ്ങളെ കണ്ടെത്താനുള്ള നടപടി സ്വീകരിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി പ്രഫ.സി. രവീന്ദ്രനാഥ് പറഞ്ഞു.
Next Story
