സ്പോർട്സ് കൗൺസിലും വോളി അസോസിയേഷനും ‘ഒത്തുതീർപ്പിലേക്ക്’
text_fieldsകോഴിക്കോട്: െകാമ്പുകോർത്ത സംസ്ഥാന സ്പോർട്സ് കൗൺസിലും കേരള വോളിബാൾ അസോ സിയേഷനും വീണ്ടും രഞ്ജിപ്പിലെത്തുന്നു. ഡൽഹിയിൽ വോളിബാൾ ഫെഡറേഷൻ ഒാഫ് ഇന്ത്യ (വി.എ ഫ്.െഎ) സെക്രട്ടറി ജനറൽ രാംഅവതാർ സിങ് ഝാക്കറുമായും സംസ്ഥാന അസോസിയേഷൻ ഭാരവാ ഹിയുമായും കൗൺസിൽ പ്രസിഡൻറ് ടി.പി. ദാസനും സെക്രട്ടറി സഞ്ജയൻ കുമാറും നടത്തിയ ചർച്ചയിലാണ് ഒത്തുതീർപ്പ് തീരുമാനമെടുത്തത്. ചട്ടവിരുദ്ധമായി പ്രവർത്തിച്ചതിന് വോളി അസോസിയേഷന് അഡ്ഹോക് കമ്മിറ്റിയടക്കം രൂപവത്കരിച്ച് സുതാര്യമായ പ്രവർത്തനങ്ങൾ നടത്താനുള്ള തീരുമാനത്തിൽനിന്ന് രാഷ്ട്രീയ സമ്മർദം കാരണം സ്പോർട്സ് കൗൺസിൽ പിന്മാറുകയായിരുന്നുവെന്നാണ് സൂചന.
പുതിയ കായികനയം എല്ലാ അസോസിയേഷനുകളും നടപ്പാക്കാൻ ബാധ്യസ്ഥരാണെന്ന് കൗൺസിൽ പ്രതിനിധികൾ ബോധ്യപ്പെടുത്തി. എല്ലാ ചട്ടങ്ങളും ലംഘിച്ച് വോളി അസോസിയേഷനിലെ അധികാരം ചില വ്യക്തികളിലേക്ക് കേന്ദ്രീകരിക്കുന്ന രീതിയിലുള്ള സ്റ്റിയറിങ് കമ്മിറ്റി എന്ന സംവിധാനം ഒഴിവാക്കാൻ തീരുമാനിച്ചിട്ടുണ്ട്. ജനുവരി 19ന് വി.എഫ്.െഎ വൈസ് പ്രസിഡൻറ് ഇർവിൻ സോറസിെൻറ സാന്നിധ്യത്തിൽ അസോസിയേഷനും സ്പോർട്സ് കൗൺസിലും ചർച്ച നടത്തുമെന്ന് ടി.പി. ദാസൻ ‘മാധ്യമ’ത്തോട് പറഞ്ഞു. ‘‘ഡൽഹിയിൽവെച്ച് കഴിഞ്ഞ ദിവസം ദേശീയ, സംസ്ഥാന വോളി ഭാരവാഹികളുമായി പ്രത്യേകം ചർച്ച നടത്തിയിരുന്നു. ഒരു അസോസിയേഷെൻറയും ബൈലോ സ്പോർട്സ് ആക്ടിന് വിരുദ്ധമാവരുതെന്ന് തത്ത്വത്തിൽ അംഗീകരിച്ചു. ഇതിനെ തുടർന്ന് ഏകദേശ ധാരണയുണ്ടാക്കി. ജനുവരി 19െൻറ ചർച്ചയിൽ സൂക്ഷ്മമായി കാര്യങ്ങൾ ചർച്ചചെയ്യും. പിന്നീട് പ്രത്യേക ജനറൽ ബോഡി യോഗം വിളിച്ച് ബൈലോ ഭേദഗതി ചെയ്യും’’ -സ്പോർട്സ് കൗൺസിൽ പ്രസിഡൻറ് പറഞ്ഞു. 12 വർഷം പൂർത്തിയായ ഭാരവാഹികൾ സ്ഥാനത്തുനിന്ന് മാറണമെന്നും നിബന്ധനകളനുസരിച്ച് വോളി അേസാസിയേഷൻ പ്രവർത്തിക്കുന്നില്ലെങ്കിൽ അതിനനുസരിച്ച് മാറ്റംവരുത്തുമെന്നും അദ്ദേഹം പറഞ്ഞു.
ഖേലോ ഇന്ത്യ ചാമ്പ്യൻഷിപ്പിന് അസോസിയേഷനും കൗൺസിലും നടത്തിയ സെലക്ഷനിൽനിന്നുള്ള ടീമിനെ തെരഞ്ഞെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, ഖേലോ ഇന്ത്യക്ക് സ്പോർട്സ് കൗൺസിൽ നടത്തിയ സെലക്ഷൻ റദ്ദാക്കുമെന്ന് വി.എഫ്.െഎ വാർത്തക്കുറിപ്പിൽ അറിയിച്ചു. പുതിയ സെലക്ഷൻ സിറിൽ സി. വെള്ളൂരിെൻറയും ജെയ്സമ്മ മൂത്തേടത്തിെൻറയും നേതൃത്വത്തിൽ തിങ്കളാഴ്ച നടത്തും. ദേശീയ വോളിബാൾ ചാമ്പ്യൻഷിപ്പിനുള്ള സംസ്ഥാന ടീമിനെയും ഇതേ സെലക്ടർമാർ ഇൗ മാസം 30 കുന്ദമംഗലത്ത് തിരഞ്ഞെടുക്കും. അതേസമയം, ഭരണപ്രതിപക്ഷ ഭേദമന്യേ രാഷ്ട്രീയക്കാരുടെ ബലത്തിലാണ് വോളി അസോസിയേഷൻ കൗൺസിലിനെ ‘നേരിട്ടുള്ള െസറ്റിൽ’ തോൽപിച്ചെതന്നാണ് കൗൺസിലിലുള്ള ഒരു വിഭാഗത്തിെൻറ അഭിപ്രായം. തിരുവനന്തപുരത്ത് വാർത്തസമ്മേളനം നടത്തി അസോസിയേഷനെതിരെ നടപടികൾ പ്രഖ്യാപിച്ചിട്ടും അസോസിയേഷൻ പുല്ലുവില കൽപിച്ചത് രാഷ്ട്രീയ പിന്തുണയിലായിരുന്നു. ഡൽഹിയിൽ ചർച്ച നടത്താൻ പോയ സ്പോർട്സ് കൗൺസിൽ പ്രസിഡൻറ് പ്രോ വോളി ലേലച്ചടങ്ങിലും പെങ്കടുത്താണ് നിലപാട് അയഞ്ഞതിെൻറ സൂചന നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
