സ്പോർട്സ് കൗൺസിൽ ചിത്രക്കൊപ്പം –ടി.പി. ദാസൻ നിയമ നടപടിക്ക് സഹായം നൽകണം
text_fieldsതിരുവനന്തപുരം: ഇന്ത്യൻ അത്ലറ്റിക് ഫെഡറേഷനെതിരെ (എ.എഫ്.ഐ) പി.യു. ചിത്ര നിയമനടപടികളുമായി മുന്നോട്ടുപോയാൽ എല്ലാ സഹായങ്ങളുമായി സംസ്ഥാന സ്പോർട്സ് കൗൺസിൽ ഒപ്പമുണ്ടാകുമെന്ന് പ്രസിഡൻറ് ടി.പി. ദാസൻ.
കേസിൽ കക്ഷിചേരാനും കൗൺസിൽ തയാറാണ്. വേണ്ടിവന്നാൽ നിയമനടപടിക്ക് വേണ്ട സകല ചെലവുകളും സ്പോർട്സ് കൗൺസിൽ വഹിക്കുമെന്നും ടി.പി. ദാസൻ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ചിത്രയോടെ എ.എഫ്.ഐ കാണിച്ചത് നെറികേടാണ്. ഇനി ഒരു താരത്തിനും ഈ ഗതിയുണ്ടാകരുത്.
അതിനാൽ ഫെഡറേഷന് മൂക്കുകയറിടാനുള്ള നടപടി കേന്ദ്രസർക്കാർ സ്വീകരിക്കണം. ചിത്രയെ ഒഴിവാക്കിയ പി.ടി. ഉഷയുടെ നടപടി കേന്ദ്ര-സംസ്ഥാന സർക്കാറുകൾ പരിശോധിക്കണമെന്നും ടി.പി. ദാസൻ പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
