ദ​ക്ഷി​ണേ​ഷ്യ​ൻ ​െഗയിംസിൽ ഇ​ന്ത്യ ര​ണ്ടാ​മ​ത്​: അത്​ലറ്റിക്​സിൽ നാലു​ സ്വർണം; വോളിബാളിൽ ഡബ്​ൾ

00:33 AM
04/12/2019
ഹൈ​ജം​പി​ൽ മെഡൽ നേടിയ എം. ​ജി​ഷ്​​ണ, റു​ബീ​ന യാ​ദ​വ്, ശ്രീ​ല​ങ്ക​യു​ടെ ദു​ല​ഞ്​​ജ​ലി എ​ന്നി​വ​ർ

കാ​ഠ്​​മ​ണ്ഡു: ദ​ക്ഷി​ണേ​ഷ്യ​ൻ രാ​ജ്യ​ങ്ങ​ളു​ടെ കാ​യി​ക മാ​മാ​ങ്ക​ത്തി​ൽ മി​ക​ച്ച പ്ര​ക​ട​ന​വു​മാ​യി ഇ​ന്ത്യ​ൻ അ​ത്​​ല​റ്റു​ക​ൾ. അ​ത്​​ല​റ്റി​ക്​ മ​ത്സ​ര​ങ്ങ​ൾ​ക്ക്​ വേ​ദി​യു​ണ​ർ​ന്ന ഇ​ന്ന​ലെ നാ​ലു​ സ്വ​ർ​ണം ഇ​ന്ത്യ സ്വ​ന്ത​മാ​ക്കി. വ​നി​ത​ക​ളു​ടെ 100 മീ​റ്റ​റി​ൽ മ​ല​യാ​ളി താ​രം അ​ർ​ച്ച​ന സു​ശീ​ന്ദ്ര​ൻ, പു​രു​ഷ ഹൈ​ജം​പി​ൽ സ​ർ​വേ​ശ്​ അ​നി​ൽ കു​ഷാ​രെ, വ​നി​ത​ക​ളി​ൽ മലയാളി താരം എം. ​ജി​ഷ്​​ണ, 1500 മീ​റ്റ​റി​ൽ അ​ജ​യ്​ കു​മാ​ർ സ​രോ​ജ്​ എ​ന്നി​വ​ർ സ്വ​ർ​ണം നേ​ടി. 11.80 സെ​ക്ക​ൻ​ഡി​ൽ ഫി​നി​ഷ്​ ചെ​യ്​​താ​ണ്​ അ​ർ​ച്ച​ന സ്വ​ർ​ണ റാ​ണി​യാ​യ​ത്. ശ്രീ​ല​ങ്ക​ൻ താ​ര​ങ്ങ​ളാ​യ ത​നു​ജി അ​മാ​ഷ (11.82), ല​ക്ഷി​ക സു​ഗ​ന്ധ്​  (11.84) എ​ന്നി​വ​ർ ര​ണ്ടും മൂ​ന്നും സ്​​ഥാ​ന​ങ്ങ​ൾ നേ​ടി. ഹൈ​ജം​പി​ൽ 1.73 മീ​റ്റ​ർ ചാ​ടി ജി​ഷ്​​ണ ഒ​ന്നാ​മ​െ​ത​ത്തി​യ​പ്പോ​ൾ മ​റ്റൊ​രു ഇ​ന്ത്യ​ൻ അ​ത്​​ല​റ്റ്​ റു​ബീ​ന യാ​ദ​വ്​ 1.69 മീ​റ്റ​ർ ക​ട​ന്ന്​ വെ​ങ്ക​ലം നേ​ടി. പു​രു​ഷ​ന്മാ​രി​ൽ 2.21 മീ​റ്റ​ർ ക​ട​ന്നാ​ണ്​ കു​ഷാ​രെ​യു​ടെ സ്വ​ർ​ണ നേ​ട്ടം. ചേ​ത​ൻ ബാ​ല​സു​ബ്ര​മ​ണ്യം (2.16 മീ​.) വെ​ള്ളി​യും നേ​ടി. 

3:54.18 മി​നി​റ്റി​ലാ​ണ്​ സ്വ​ർ​ണ മെ​ഡ​ൽ ജേ​താ​വാ​യ സ​രോ​ജ്​ 1500 മീ​റ്റ​റി​ൽ വ​ര ക​ട​ന്ന​ത്. അ​ജി​ത്​ കു​മാ​ർ 3:57.18 മി​നി​റ്റി​ൽ വെ​​ള്ളി നേ​ടി. 1500 മീ​റ്റ​ർ വ​നി​ത​ക​ളി​ൽ വെ​ള്ളി​യും വെ​ങ്ക​ല​വും ഇ​ന്ത്യ​ക്കാ​ണ്. ച​ന്ദ (4:34.51), ചി​ത്ര (4:35.46) എ​ന്നി​വ​ർ ​ര​ണ്ടും മൂ​ന്നും സ്​​ഥാ​ന​ങ്ങ​ൾ പ​ങ്കി​ട്ട​പ്പോ​ൾ സ്വ​ർ​ണം ​ശ്രീ​ല​ങ്ക​യു​ടെ ഉ​ദ കു​ബു​റ​ലാ​ഗെ​ക്കൊ​പ്പ​മാ​യി. ഇ​തോ​ടെ, 1500 മീ​റ്റ​റി​ൽ പു​രു​ഷ-​വ​നി​ത വി​ഭാ​ഗ​ങ്ങ​ളി​ലാ​യി ഇ​ന്ത്യ നാ​ലു മെ​ഡ​ലു​ക​ളാ​ണ്​ വാ​രി​ക്കൂ​ട്ടി​യ​ത്. 

വ​നി​ത​ക​ളു​ടെ 10,000 മീ​റ്റ​റി​ൽ ക​വി​ത യാ​ദ​വ്​ വെ​ള്ളി​മെ​ഡ​ൽ നേ​ടി. പു​രു​ഷ​ന്മാ​രു​ടെ 100 മീ​റ്റ​റി​ൽ ഇ​ന്ത്യ​ൻ അ​ത്​​ല​റ്റു​ക​ൾ നി​രാ​ശ​പ്പെ​ടു​ത്തി. മാ​ല​ദ്വീ​പി​​െൻറ സ​യ്​​ദ്​ ഹു​സൈ​നാ​ണ്​ സ്വ​ർ​ണം. 

വോ​ളി​ബാ​ളി​ൽ പു​രു​ഷ, വ​നി​ത വി​ഭാ​ഗ​ങ്ങ​ളി​ൽ ഇ​ന്ത്യ സ്വ​ർ​ണം തൂ​ത്തു​വാ​രി. പു​രു​ഷ​ന്മാ​ർ പാ​കി​സ്​​താ​നെ 20-25, 25-15, 25-17, 29-27ന്​ വീ​ഴ്​​ത്തി​യ​പ്പോ​ൾ വ​നി​ത​ക​ൾ ആ​തി​ഥേ​യ​രാ​യ നേ​പ്പാ​ളി​നെ 25-17, 23-25, 21-25, 25-20, 15-6 നാ​ണ്​ കീഴടക്കിയ​ത്. വ​നി​ത ഫു​ട്​​ബാ​ളി​ൽ ആദ്യമ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ മാ​ല​ദ്വീ​പി​നെ 5-0ത്തിന്​ മു​ക്കി.

മൂ​ന്നാം ദി​വ​സം പോ​യ​ൻ​റ്​ നി​ല​യി​ൽ നേ​പ്പാ​ളി​നു പി​റ​കി​ൽ ര​ണ്ടാ​മ​താ​ണ്​ ഇ​ന്ത്യ. നേ​പ്പാ​ൾ​ 23 സ്വ​ർ​ണ​മ​ട​ക്കം 44 മെ​ഡ​ലു​ക​ൾ സ്വ​ന്ത​മാ​ക്കി​യ​പ്പോ​ൾ 15 സ്വ​ർ​ണ​മു​ൾ​പ്പെ​ടെ 40 മെ​ഡ​ലു​ക​ളാ​ണ്​ ഇ​ന്ത്യ​യു​ടെ സ​മ്പാ​ദ്യം. ഏ​ഴു രാ​ജ്യ​ങ്ങ​ൾ പ​ങ്കാ​ളി​ക​ളാ​യ ഗെ​യിം​സി​ൽ ശ്രീ​ല​ങ്ക, പാ​കി​സ്​​താ​ൻ, ബം​ഗ്ലാ​ദേ​ശ്​ എ​ന്നി​വ​യാ​ണ്​ മൂ​ന്ന്, നാ​ല്, അ​ഞ്ച്​ സ്ഥാ​ന​ങ്ങ​ളി​ലു​ള്ള​ത്.

Loading...
COMMENTS