Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightEventschevron_rightദക്ഷിണേഷ്യൻ ഗെയിംസ്​:...

ദക്ഷിണേഷ്യൻ ഗെയിംസ്​: എം.പി ജാബിറിന്​ വെള്ളി; മൊത്തം മെഡൽനേട്ടം 150 കടന്നു

text_fields
bookmark_border
ദക്ഷിണേഷ്യൻ ഗെയിംസ്​: എം.പി ജാബിറിന്​ വെള്ളി; മൊത്തം മെഡൽനേട്ടം 150 കടന്നു
cancel

കാഠ്​മണ്ഡു: നേപ്പാളിൽ നടക്കുന്ന 13ാമത്​ ദക്ഷിണേഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ മെഡൽ നേട്ടം 150 കടന്നു. 74 സ്വർണവും 53 വെള്ളിയും 25 വെങ്കലവുമടക്കം 152 മെഡലുകളാണ്​ ഇന്ത്യ ബാഗിലാക്കിയത്​. 39 സ്വർണമടക്കം 112 മെഡലുകളുമായി ആതിഥേയരായ നേപ്പാളാണ്​ രണ്ടാമത്​.

അത്​ലറ്റിക്​സ്​ ട്രാക്കിൽ നിന്നും ഇന്ത്യ എട്ടുമെഡലുകൾ വാരി. പുരുഷൻമാരുടെ 400 മീ. ഹർഡ്​ൽസിൽ മലയാളി താരം എം.പി. ജാബിർ വെള്ളിനേടി. 4x400 മീറ്റർ റിലേയിൽ ഇന്ത്യയുടെ പുരുഷ വനിത ടീമുകൾക്ക്​ വെള്ളികൊണ്ട്​ തൃപത്തിപെടേണ്ടി വന്നു. പുരുഷൻമാരുടെ ഷോട്ട്​പുട്ടിൽ തേജീന്ദർ സിങ്​ തോറും 73 കി. ഭാരോദ്വഹനത്തിൽ അചിന്ദ ഷ്യൂലിയും സ്വർണം ​േനടി.

വനിതകളുടെ ഷൂട്ടിങ്ങിൽ 10.മി എയർപിസ്​റ്റൾ വിഭാഗത്തിൽ ശ്രീനിവേദ സ്വർണം നേടി. ഫെൻസിങ്ങിൽ മൂന്ന്​ സ്വർണവും മൂന്ന്​ വെള്ളിയുമടക്കം ആറുമെഡലുകളും ടേബിൾ ടെന്നിസിൽ സ്വർണവും വെള്ളിയും സ്വന്തമാക്കാനായി. പുരു​ഷ വിഭാഗത്തിൽ സിരിൽ വർമയും വനിതകളിജൽ അഷ്​മിത ചലിഹയും ജേതാക്കളായതോടെ ബാഡ്​മിൻറൺ കോർട്ടിലെ ഇന്ത്യയുടെ മെഡൽ സമ്പാദ്യം 10 ആയി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:south asian games 2019
News Summary - south asian games 2019
Next Story