സ്വവർഗാനുരാഗിയെന്ന തുറന്നു പറച്ചിൽ സഹോദരിയുടെ ബ്ലാക്​മെയിൽ മൂലം -ദ്യുതി ചന്ദ്​

13:39 PM
22/05/2019
Dutee-Chand

ന്യൂഡൽഹി: സഹോദരി​യുടെ ബ്ലാക്​മെയിലും ശാരീരിക പീഡനവും കാരണമാണ്​ താൻ സ്വവർഗാനുരാഗി ആണെന്ന കാര്യം തുറന്നു പറയേണ്ടി വന്നതെന്ന്​ ഇന്ത്യൻ അത്​ലറ്റിക്​ താരം ദ്യുതി ചന്ദ്​. സഹോദരി 25 ലക്ഷം ആവശ്യപ്പെട്ട്​ ബ്ലാക്​ മെയിൽ ചെയ്യുകയാണ്​. ഒരിക്കൽ തന്നെ മർദിക്കുകയുമുണ്ടായി. ഇക്കാര്യം പൊലീസിൽ റിപ്പോർട്ട്​ ചെയ്​തിരുന്നു. ഞാൻ എൻെറ ബന്ധത്തെ കുറിച്ച്​ പുറത്ത്​ പറയാൻ നിർബന്ധിതയാവുകയായിരുന്നുവെന്നും ദ്യുതി ചന്ദ്​ പറഞ്ഞു.

അതേസമയം, ദ്യുതിയുടെ വാദങ്ങളിൽ നിന്ന്​ വ്യത്യസ്​തമായ കാര്യമാണ്​ സഹോദരി സരസ്വതി പറയുന്നത്​. ദ്യുതിയുടെ പങ്കാളിയായ പെൺകുട്ടി ദ്യുതിയെ വിവാഹത്തിന്​ വേണ്ടി നിർബന്ധിക്കുകയാണെന്നും അതിനാൽ സർക്കാർ ദ്യുതിക്ക്​ സുരക്ഷയൊരുക്കണമെന്നും സരസ്വതി ആവശ്യപ്പെടുന്നു. 

‘‘അവൾ പ്രായപൂർത്തിയായ ആളാണ്​. ആൺകുട്ടിയെ വിവാഹം കഴിക്കണോ പെൺകുട്ടിയെ വിവാഹം കഴിക്കണോ എന്നത്​ അവളുടെ തീരുമാനമാണ്​. അല്ലെങ്കിൽ വിവാഹത്തെ കുറിച്ചുള്ള തീരുമാനം പിന്നീട്​ കൈക്കൊള്ളാവുന്നതാണ്​.’’ ദ്യുതിയുടെ സഹോദരി കൂട്ടിച്ചേർത്തു.

2018ലെ ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക്​ വേണ്ടി രണ്ട്​ വെള്ളി നേടിയ ദ്യുതി ചന്ദ്​ കഴിഞ്ഞ ഞായറാഴ്​ചയാണ്​ താൻ സ്വവർഗാനുരാഗി ആണെന്നും 19കാരിയായ പെൺസുഹൃത്തുമായി പ്രണയ ബന്ധത്തിലാണെന്നും വെളിപ്പെടുത്തിയത്​. ഇത്തരത്തിൽ വെളിപ്പെടുത്തൽ നടത്തുന്ന ആദ്യ കായികതാരം കൂടിയാണ്​ ദ്യുതി.

Loading...
COMMENTS