ഷൂട്ടിങ് ലോകകപ്പ്: ഹീന സിദ്ദു-ജിതു റായ് ടീമിന് സ്വർണം
text_fieldsന്യൂഡൽഹി: ഷൂട്ടിങ് ലോകകപ്പ് 10 മീറ്റർ എയർപിസ്റ്റൾ മിക്സഡ് ടീം വിഭാഗത്തിൽ ഇന്ത്യയുടെ ഹീന സിദ്ദു^ജിതു റായ് ടീമിന് സ്വർണം. 2020 ടോക്യോ ഒളിമ്പിക്സിന് മുന്നോടിയായി പരീക്ഷണാടിസ്ഥാനത്തിൽ ഉൾപ്പെടുത്തിയ ഇനത്തിലാണ് ഇന്ത്യൻ ജോടി മെഡലണിഞ്ഞത്. എന്നാൽ, പുതിയ ഭേദഗതിക്ക് ലോക ഷൂട്ടിങ് ഫെഡറേഷൻ എക്സിക്യൂട്ടിവ് കമ്മിറ്റി അനുമതി ലഭ്യമാവാത്തതിനാൽ മെഡൽ സമ്മാനിച്ചിട്ടില്ല.
ജപ്പാനെയും സ്ലൊവീനിയയെയും പിന്തള്ളിയാണ് ജിതുറായ് ^ഹീന ടീം ഒന്നാമതെത്തിയത്. പുരുഷ വിഭാഗം ഡബ്ൾട്രാപ്പിൽ ഇന്ത്യയുടെ അങ്കുർ മിത്തൽ വെള്ളി നേടി. അൻകുർ 74 പോയൻറ് സ്കോർ ചെയ്തപ്പോൾ, ഒരു പോയൻറ് മാത്രം ലീഡുള്ള ആസ്ട്രേലിയയുടെ ജെയിംസ് വില്ലറ്റിനാണ് ഇൗ ഇനത്തിൽ സ്വർണം. വനിതകളുടെ 50 മീ ത്രീപൊസിഷൻ റൈഫിളിൽ തേജസ്വിനി യാദവ് ഏഴാം സ്ഥാനത്തായി.
