സീനിയർ അത്ലറ്റിക്സ്: കേരള ടീം യാത്ര തിരിച്ചു
text_fieldsപാലക്കാട്: ഉത്തർപ്രദേശിലെ മഹാനഗറിൽ ആഗസ്റ്റ് 27ന് തുടങ്ങുന്ന ദേശീയ സീനിയർ അത് ലറ്റിക്സിനുള്ള കേരള ടീം വെള്ളിയാഴ്ച പാലക്കാട്ടുനിന്ന് പുറപ്പെട്ടു. ഉച്ചക്ക് 1 .30നുള്ള രപ്തിസാഗർ എക്സ്പ്രസിലാണ് 30 അംഗ സംഘം യാത്രതിരിച്ചത്. ദേശീയ ക്യാമ്പിലുള്ള 15 താരങ്ങൾ നേരിട്ടെത്തുമെന്ന് മാനേജർ എം. രാമചന്ദ്രൻ ‘മാധ്യമ’ത്തോട് പറഞ്ഞു.
മൂന്നു ദിവസമായി പാലക്കാെട്ട പരിശീലന ക്യാമ്പിലായിരുന്നു അത്ലറ്റുകൾ. എം. ശ്രീശങ്കർ, ജിൻസൺ ജോൺസൺ, പി.യു. ചിത്ര, നീന പിേൻറാ, കെ.ടി. ഇർഫാൻ, ടി. ഗോപി എന്നിവരടക്കം 60 അത്ലറ്റുകളാണ് കേരളത്തിനുവേണ്ടി ഇറങ്ങുന്നത്. ദോഹയിൽ സെപ്റ്റംബർ 26ന് ആരംഭിക്കുന്ന ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിന് യോഗ്യത നേടാനുള്ള അവസാന അവസരമാണ് സീനിയർ മീറ്റ്.
