Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightEventschevron_rightസ്​​കൂ​ൾ ജൂ​നി​യ​ർ...

സ്​​കൂ​ൾ ജൂ​നി​യ​ർ മീ​റ്റ്​: ഒ​രു സ്വ​ർ​ണ​വും മൂ​ന്നു​ വെ​ള്ളി​യു​മാ​യി കേ​ര​ളം

text_fields
bookmark_border
rohit
cancel

ന്യൂ​ഡ​ൽ​ഹി: ദേ​ശീ​യ സ്കൂ​ൾ മീ​റ്റി​ൽ ആ​ദ്യ​മാ​യി പ​െ​ങ്ക​ടു​ത്ത എ. ​രോ​ഹി​ത് ര​ണ്ടാം ദി​വ​സം കേ​ര​ള​ത്തി​ െൻറ മാ​നം​കാ​ത്തു. ഒ​രു സ്വ​ർ​ണ​വും മൂ​ന്നു വെ​ള്ളി​യും ഒ​രു വെ​ങ്ക​ല​വു​മ​ട​ക്കം കേ​ര​ള​ത്തി​ന് ദേ​ശീ​യ ജൂ ​നി​യ​ൻ സ്കൂ​ൾ ഗെ​യിം​സി​ൽ ഞാ​യ​റാ​ഴ്ച അ​ഞ്ചു മെ​ഡ​ലു​ക​ൾ. 400 മീ​റ്റ​ർ ഹ​ർ​ഡ്​​ൽ​സി​ൽ പാ​ല​ക്കാ​ട് ബി.​എം.​എ​ച്ച്.​എ​ച്ച്.​എ​സി​ലെ രോ​ഹി​ത് (53.76 സെ.) ​ആ​ണ്​ സ്വ​ർ​ണ​മ​ണി​ഞ്ഞ​ത്. ക​ണ്ണൂ​ർ അ​ഴീ​ക്കോ​ട് സ്വ​ദേ​ശി​യാ​ണ്. ഇൗ ​ഇ​ന​ത്തി​ൽ​ത​ന്നെ കോ​ത​മം​ഗ​ലം മാ​ർ​ബേ​സി​ലി​ലെ ഡെ​നി​ത് പോ​ൾ ബി​ജു (54.62 സെ.) ​വെ​ള്ളി നേ​ടി. വ​യ​നാ​ട് കാ​രി​ച്ചാ​ൽ സ്വ​ദേ​ശി​യാ​ണ്.

പെ​ൺ​കു​ട്ടി​ക​ളു​ടെ 400 മീ​റ്റ​ർ ഹ​ർ​ഡ്​​ൽ​സി​ൽ തി​രു​വ​ന​ന്ത​പു​രം ജി.​വി. രാ​ജ​യു​ടെ അ​തു​ല്യ പി. ​സ​ജി​ക്ക് വെ​ള്ളി ല​ഭി​ച്ചു. പെ​ൺ​കു​ട്ടി​ക​ളു​ടെ 800 മീ​റ്റ​റി​ൽ തി​രു​വ​ന​ന്ത​പു​രം സാ​യി അ​ക്കാ​ദ​മി​യിെ​ല പ്ര​സ്കി​ല ഡാ​നി​യേ​ലി​നാ​ണ്​ വെ​ള്ളി. പെ​ൺ​കു​ട്ടി​ക​ളു​ടെ ലോ​ങ്ജം​പി​ൽ എ​സ്.​എ​ച്ച്.​എ​ച്ച്.​എ​സ് തേ​വ​ര​യി​ലെ അ​നു മാ​ത്യു (5.57) വെ​ങ്ക​ലം നേ​ടി. അ​തേ​സ​മ​യം, കേ​ര​ളം സ്വ​ർ​ണം പ്ര​തീ​ക്ഷി​ച്ച ആ​ൺ​കു​ട്ടി​ക​ളു​ടെ 200 മീ​റ്റ​ർ ഒാ​ട്ട​മ​ത്സ​ര​ത്തി​ൽ ട്രാ​ക്കി​ലി​റ​ങ്ങി​യ അ​ബ്​​ദു​ൽ റ​സാ​ഖി​ന് നാ​ലാ​മ​താ​യാ​ണ് ഫി​നി​ഷ് ചെ​യ്യാ​ൻ സാ​ധി​ച്ച​ത്. വേ​ഗ​താ​ര​ങ്ങ​ളാ​യ ഡ​ൽ​ഹി​യു​ടെ മു​ഹ​മ്മ​ദ് നി​സാ​റും മ​ഹാ​രാ​ഷ്​​ട്ര​യു​ടെ എ​ൻ. അ​വ​ന്തി​ക​യും 200 മീ​റ്റ​റി​ലും സ്വ​ർ​ണ​മ​ണി​ഞ്ഞ്​ സ്​​പ്രി​ൻ​റ്​ ഡ​ബ്​​ൾ തി​ക​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newssports newsschool junior meetKerala News
News Summary - School Junior Meet - Sports News
Next Story