Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightEventschevron_rightയൂ​ത്ത്​...

യൂ​ത്ത്​ ഒ​ളി​മ്പി​ക്​​സ്:​ സൗ​ര​ഭി​ലൂ​ടെ മൂ​ന്നാം സ്വ​ർ​ണം

text_fields
bookmark_border
sourabh
cancel

ബ്വേ​ന​സ്​​ എ​യ്​​റി​സ്​: ഇ​ന്ത്യ​യു​ടെ സ്വ​ർ​ണ​മോ​ഹം പോ​ലെ യൂ​ത്ത്​ ​ഒ​ളി​മ്പി​ക്​​സി​ൽ മെ​ഡ​ൽ കൊ​യ്​​ത്ത്. ആ​ൺ​കു​ട്ടി​ക​ളു​ടെ ഷൂ​ട്ടി​ങ്​ 10 മീ​റ്റ​ർ എ​യ​ർ പി​സ്​​റ്റ​ളി​ൽ സൗ​ര​ഭ്​ ചൗ​ധ​രി​യി​ലൂ​ടെ​യാ​ണ്​ മൂ​ന്നാം സ്വ​ർ​ണം പി​റ​ന്ന​ത്.

ഫൈ​ന​ലി​ൽ 244.2 പോ​യ​ൻ​റ്​ നേ​ടി​യാ​ണ്​ ഏ​ഷ്യ​ൻ ഗെ​യിം​സ്​ ​സ്വ​ർ​ണ​ജേ​താ​വാ​യ സൗ​ര​ഭ്​ യൂ​ത്ത്​ ഒ​ളി​മ്പി​ക്​​സി​ലും ത​ങ്ക​ത്തി​ള​ക്കം ആ​വ​ർ​ത്തി​ച്ച​ത്. ദ​ക്ഷി​ണ കൊ​റി​യ​യു​ടെ സ​ങ്​ യു​ൻ​ഹോ​ക്കാ​ണ്​ വെ​ള്ളി. യോ​ഗ്യ​താ റൗ​ണ്ടി​ലും ​സൗ​ര​ഭാ​യി​രു​ന്നു ഒ​ന്നാ​മ​ത്.

ക​ഴി​ഞ്ഞ​ദി​വ​സം ഷൂ​ട്ടി​ങ്ങി​ൽ മ​നു ഭാ​ക​റും, വെ​യ്​​റ്റ്​ ലി​ഫ്​​റ്റി​ങ്ങി​ൽ ജെ​റ​മി ലാ​ൽ​റി​നും​ഗ​യും ഇ​ന്ത്യ​ക്കാ​യി സ്വ​ർ​ണം നേ​ടി​യി​രു​ന്നു. യൂ​ത്ത്​ ഒ​ളി​മ്പി​ക്​​സ്​ ച​രി​ത്ര​ത്തി​ൽ ഇ​ന്ത്യ​യു​ടെ ആ​ദ്യ സ്വ​ർ​ണ​നേ​ട്ട​മാ​ണ്​ ഇ​ത്. ഇ​തോ​ടെ, മൂ​ന്ന്​ സ്വ​ർ​ണ​വും മൂ​ന്ന്​ വെ​ള്ളി​യും ഉ​ൾ​പ്പെ​ടെ ഇ​ന്ത്യ​യു​ടെ മെ​ഡ​ൽ എ​ണ്ണം ആ​റാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newssports newsGold MedalSaurabh ChaudharyYouth Olympic Games
News Summary - Saurabh Chaudhary Wins Gold Medal In 10m Air Pistol Event
Next Story