Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightEventschevron_rightസാജന്‍ പ്രകാശിന് കേരള...

സാജന്‍ പ്രകാശിന് കേരള പൊലീസില്‍ ശമ്പളമില്ല; ലോ​ക​ചാ​മ്പ്യ​ന്‍ഷി​പ്പി​ന് പോ​കു​ന്ന​ത് സ്വ​ന്തം പ​ണം മു​ട​ക്കി

text_fields
bookmark_border
സാജന്‍ പ്രകാശിന് കേരള പൊലീസില്‍ ശമ്പളമില്ല; ലോ​ക​ചാ​മ്പ്യ​ന്‍ഷി​പ്പി​ന് പോ​കു​ന്ന​ത് സ്വ​ന്തം പ​ണം മു​ട​ക്കി
cancel
കോ​ഴി​ക്കോ​ട്: ലോ​ക നീ​ന്ത​ല്‍ ചാ​മ്പ്യ​ന്‍ഷി​പ്പി​നൊ​രു​ങ്ങു​ന്ന  ഇ​ന്ത്യ​യു​ടെ ഏ​ക​താ​ര​മാ​യ സാ​ജ​ന്‍ പ്ര​കാ​ശി​ന് കേ​ര​ള പൊ​ലീ​സി​ല്‍ ശ​മ്പ​ള​മി​ല്ലെ​ന്ന് പ​രാ​തി.  ദേ​ശീ​യ ഗെ​യിം​സി​ലെ മി​ന്നും പ്ര​ക​ട​ന​ത്തി​െൻറ ബ​ല​ത്തി​ല്‍ ഇൗ​വ​ർ​ഷം ജ​നു​വ​രി നാ​ലി​ന് ആം​ഡ് പൊ​ലീ​സ് സ​ര്‍ക്കി​ള്‍ ഇ​ന്‍സ്പെ​ക്​​ട​റാ​യി ജോ​ലി​യി​ല്‍ ക​യ​റി​യ​താ​ണ് സാ​ജ​ൻ. ലോ​ക​ചാ​മ്പ്യ​ന്‍ഷി​പ്പി​നാ​യു​ള്ള പ​രി​ശീ​ല​ന​ത്തി​നും മ​റ്റ് ചി​ല ചാ​മ്പ്യ​ന്‍ഷി​പ്പു​ക​ളി​ല്‍ പ​ങ്കെ​ടു​ക്കാ​നും വി​ദേ​ശ​ത്താ​യി​രു​ന്ന സാ​ജ​ന് ശ​മ്പ​ള​മി​ല്ലാ​ത്ത  അ​വ​ധി​യാ​ണ് സം​സ്ഥാ​ന ആ​ഭ്യ​ന്ത​ര​വ​കു​പ്പ് അ​നു​വ​ദി​ച്ച​ത്. ശ​മ്പ​ളം കി​ട്ട​ണ​മെ​ങ്കി​ല്‍ സ​ര്‍വി​സ് ബു​ക്കി​ല്‍ വി​ര​ല​ട​യാ​ളം പ​തി​ക്ക​ണം. താ​യ്​​ല​ൻ​ഡി​ലു​ള്ള സാ​ജ​ന്‍  വി​ര​ല​ട​യാ​ളം പ​തി​ക്കാ​ന്‍ കേ​ര​ള​ത്തി​െ​ല​ത്തി​യാ​ല്‍ ചു​രു​ങ്ങി​യ​ത് ആ​റ് ദി​വ​സം പ​രി​ശീ​ല​നം മു​ട​ങ്ങും. 

നീ​ന്ത​ല്‍ താ​ര​ങ്ങ​ളു​ടെ പ​രി​ശീ​ല​നം ഒ​രു​നേ​രം മു​ട​ങ്ങി​യാ​ൽ​പോ​ലും പ്ര​ക​ട​ന​ത്തെ ബാ​ധി​ക്കു​മെ​ന്ന് അ​മ്മ​യും മു​ന്‍ ഇ​ന്ത്യ​ന്‍ അ​ത്​​ല​റ്റു​മാ​യ ഷാ​ൻ​റി മോ​ള്‍ പ​റ​യു​ന്നു. പൊ​ലീ​സി​ല്‍ ചേ​ര്‍ന്ന സാ​ജ​ന് വേ​ണ്ട​തെ​ല്ലാം ചെ​യ്യാ​മെ​ന്ന് ഡി.​ജി.​പി ലോ​ക്​​നാ​ഥ് ബെ​ഹ്റ ഉ​റ​പ്പു​ന​ല്‍കി​യി​രു​ന്നു. നാ​ലു​വ​ര്‍ഷം പ​രി​ശീ​ല​ന​ത്തി​ന് പോ​കാ​ന്‍ അ​നു​മ​തി വേ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് മു​ഖ്യ​മ​ന്ത്രി​ക്ക് ക​ത്ത് കൊ​ടു​ത്തി​രു​ന്നു. എ​ന്നി​ട്ടും ദേ​ശീ​യ ഗെ​യിം​സി​ല്‍ ആ​റ് സ്വ​ര്‍ണ​വും മൂ​ന്നു​വെ​ള്ളി​യും നേ​ടി മ​ല​യാ​ള​ക്ക​ര​ക്ക് അ​ഭി​മാ​ന​മാ​യ താ​ര​ത്തി​ന്​ അ​നു​കൂ​ല​മാ​യ ന​ട​പ​ടി​യു​ണ്ടാ​യി​ട്ടി​ല്ല. ഈ​മാ​സം 14 മു​ത​ല്‍  ഹം​ഗ​റി​യി​ലെ ബു​ഡ​പെ​സ്​​റ്റി​ൽ ന​ട​ക്കു​ന്ന ലോ​ക നീ​ന്ത​ല്‍ ചാ​മ്പ്യ​ന്‍ഷി​പ്പി​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണ് സാ​ജ​ന്‍. എ​ന്നാ​ല്‍, ദേ​ശീ​യ നീ​ന്ത​ല്‍ ഫെ​ഡ​റേ​ഷ​ന്‍ സ​ഹാ​യ​ങ്ങ​ളൊ​ന്നും ചെ​യ്യു​ന്നി​ല്ല. വി​മാ​ന​ടി​ക്ക​റ്റി​നും മ​റ്റ് ചെ​ല​വു​ക​ള്‍ക്കു​മു​ള്ള പ​ണം സ്വ​ന്ത​മാ​യി ക​ണ്ട​ത്തെ​ണം. ക​ഴി​ഞ്ഞ​ത​വ​ണ റ​ഷ്യ​യി​ല്‍ ലോ​ക​ചാ​മ്പ്യ​ന്‍ഷി​പ്പി​ന് പോ​കാ​ന്‍ സാ​ജ​​െൻറ അ​മ്മ​ക്ക് ചെ​ല​വാ​യ​ത് ര​ണ്ട​ര ല​ക്ഷം രൂ​പ​യാ​ണ്. ഫെ​ഡ​േ​റ​ഷ​ന്‍ കൊ​ടു​ത്ത​ത് 30,000 രൂ​പ  മാ​ത്രം. 200 മീ​റ്റ​ര്‍ ബ​ട്ട​ർ​ഫ്ലൈ സ്ട്രോ​ക്കി​ലാ​ണ് ലോ​ക​ചാ​മ്പ്യ​ന്‍ഷി​പ്പി​ല്‍ മ​ത്സ​രി​ക്കു​ന്ന​ത്. ലോ​ക നീ​ന്ത​ല്‍ ഫെ​ഡ​റേ​ഷ​​െൻറ സ്പോ​ണ്‍സ​ര്‍ഷി​പ്പി​ൽ താ​യ്​​ല​ൻ​ഡി​ൽ ത​ന്യാ​പു​ര ഹെ​ല്‍ത്ത് ആ​ൻ​ഡ്​​ സ്പോ​ര്‍ട്സ് റി​സോ​ര്‍ട്ടി​ല്‍ പ​രി​ശീ​ല​ന​ത്തി​ലാ​ണ് താ​രം. ഇ​വി​ട​ത്തെ പ​രി​ശീ​ല​ന​ത്തി​നി​ടെ മ​ലേ​ഷ്യ​ന്‍, സിം​ഗ​പ്പു​ര്‍ ഓ​പ​ണ്‍ ചാ​മ്പ്യ​ന്‍ഷി​പ്പു​ക​ളി​ല്‍ സ്വ​ര്‍ണ​മെ​ഡ​ല​ട​ക്കം നേ​ടി​യി​രു​ന്നു. 

ദേ​ശീ​യ ഗെ​യിം​സി​ന് ശേ​ഷം 33 ല​ക്ഷം രൂ​പ​യാ​ണ് സ​ര്‍ക്കാ​ര്‍സ​ഹാ​യ​മാ​യി കി​ട്ടി​യ​ത്. 90 ല​ക്ഷ​ത്തി​ലേ​റെ രൂ​പ സാ​ജ​ന് വേ​ണ്ടി അ​മ്മ ചെ​ല​വാ​ക്കി​യി​ട്ടു​ണ്ട്. മാ​സം ര​ണ്ട് ല​ക്ഷം വ​രെ​യാ​ണ് ചെ​ല​വ്.  സിം ​സ്യൂ​ട്ടി​ന് ത​ന്നെ 45,000 രൂ​പ​യി​ലേ​റെ വേ​ണം. നെ​യ്​​വേ​ലി ലി​ഗ്ൈ​ന​റ്റ് കോ​ര്‍പ​റേ​ഷ​നി​ലെ ജീ​വ​ന​ക്കാ​രി​യാ​യ ഷാ​ൻ​റി മോ​ള്‍ സാ​ജ​ന് വേ​ണ്ടി  സ്പോ​ണ്‍സ​റെ തേ​ടു​ക​യാ​ണ്. 
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:madhyamammalayalamsajan prakashgovt job
News Summary - sajan prakash, no salary in his govt job malayalam madhyamam
Next Story